Pinarayi Vijayan 
Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് ദൂതന്‍ വഴിയാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. രാജി സ്വീകരിച്ചതായി ഗവര്‍ണര്‍ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയതോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് ദൂതന്‍ വഴിയാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. രാജി സ്വീകരിച്ചതായി ഗവര്‍ണര്‍ അറിയിച്ചു.

രാജിവച്ചതോടെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വരെ പിണറായി വിജയന്‍ കാവല്‍ മുഖ്യമന്ത്രിയായി തുടരും. ഗവര്‍ണറുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

കഴിഞ്ഞ തവണ 98 സീറ്റുമായി രണ്ടാം തവണ അധികാരത്തില്‍ എത്തിയ എല്‍ഡിഎഫിന് ഇത്തവണ 35 സീറ്റുകളില്‍ മാത്രമേ ജയിക്കാന്‍ കഴിഞ്ഞുള്ളു. 102 സീറ്റുകള്‍ നേടി ചരിത്ര വിജയമാണ് യുഡിഎഫ് നേടിയത്. എന്‍ഡിഎ മൂന്ന് സീറ്റുകളില്‍ വിജയിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു.

Chief Minister Pinarayi Vijayan has resigned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി