pinarayi vijayan 
Kerala

ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല

പത്ത് ദിവസം ചികിത്സയ്ക്കായി അമേരിക്കയില്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് തിരുവനന്തപുരത്തുനിന്നും അദ്ദേഹം യാത്ര തിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പത്ത് ദിവസം ചികിത്സയ്ക്കായി അമേരിക്കയില്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയത്. പിന്നീട് പല തവണ ചികിത്സയ്ക്കായി യുഎസില്‍ പോയി. 2023ല്‍ നടത്തിയ ചികിത്സയുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പോയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഫയലുകള്‍ ഇ- ഓഫീസ് വഴി കൈകാര്യം ചെയ്യും.

Chief Minister Pinarayi Vijayan leave for US For Medical Treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT