ഫയല്‍ ചിത്രം 
Kerala

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി

ഇന്ന് പുലർച്ചെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സക്കും ഗൾഫ് എക്സ്പോയിൽ പങ്കെടുത്തതിനും ശേഷമാണ് മുഖ്യമന്ത്രിയുടെ മടക്കം. ഇന്ന് പുലർച്ചെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.

ജനുവരി പതിനഞ്ചിനാണ് മുഖ്യമന്ത്രി ഭാര്യ കമലയ്‌ക്കൊപ്പം അമേരിക്കയിലേക്ക് പുറപ്പെട്ടത്. അവിടെ നിന്ന് ദുബായിലേക്ക് പോകുകയായിരുന്നു. ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിലെ കേരള പവലിയൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. പത്തുവരെ നീളുന്ന കേരളവാരത്തിൽ സംസ്ഥാനത്തിന്റെ സംസ്‌കാരിക പൈതൃകം, സവിശേഷമായ ഉൽപ്പന്നങ്ങൾ, ടൂറിസം സാധ്യതകൾ, നിക്ഷേപം, ബിസിനസ് അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും.

ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം വൈകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സ്വർണക്കടത്ത് കേസ് പ്രതികളായ ശിവശങ്കറും സ്വപ്‌ന സുരേഷും നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്നുണ്ടായ വിവാദത്തിലും പ്രതികരണമുണ്ടായേക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT