പിണറായി വിജയന്‍ 
Kerala

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

ഇന്‍ഫാം രജത ജൂബിലി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ഷകപ്പോരാളിയാണ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലെന്നും തെരുവിലറങ്ങാനും സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കോട്ടയത്ത് ഇന്‍ഫാം രജത ജൂബിലി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

'കര്‍ഷകര്‍ക്കായി എന്നും ശബ്ദമുയര്‍ത്തുന്ന ഒരുപോരാളിയായി കൂടി അറിയപ്പെടുന്ന ആളാണ് താമരശേരി രൂപതയുടെ അധ്യക്ഷനായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍. വയനാട്ടിലെയും മലബാറിലെയും കര്‍ഷകപ്രയാസങ്ങള്‍ ഭരണകൂട ശ്രദ്ധയില്‍ നിരന്തരം പെടുത്തുന്ന ഒരാളാണ്. മാത്രമല്ല അവര്‍ക്കുവേണ്ടി നിരത്തിലിറങ്ങാനും സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല. ഇന്‍ഫാമിന്റെ വലിയ കരുത്തായി അദ്ദേഹം നിലകൊള്ളുകയാണ്'- മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Chief Minister praises Thamarassery Bishop Mar Remigiose Inchananiyil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത