Chief Minister VD Satheesan 
Kerala

മുഖ്യമന്ത്രി നാളെ പത്തനംതിട്ടയിലേക്ക്; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും

ആദ്യം ആറന്മുളയില്‍ എത്തുന്ന മുഖ്യമന്ത്രി റാന്നി ഉള്‍പ്പെടെയുള്ള മേഖലകള്‍ സന്ദര്‍ശിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ സന്ദര്‍ശിക്കും. ആദ്യം ആറന്മുളയിലും തുടര്‍ന്ന് റാന്നിയിലും സന്ദര്‍ശിക്കും. മറ്റന്നാള്‍ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കുടുതല്‍ ധനസഹായം പ്രഖ്യാപിച്ചേക്കും.

നാളെ ഉച്ചയ്ക്ക്12 മണിയോടെയാണ് മുഖ്യമന്ത്രി വിഡി സതീശന്‍ മഴക്കെടുതി ഏറ്റവും അധികം ബാധിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്. ആദ്യം ആറന്മുളയില്‍ എത്തുന്ന മുഖ്യമന്ത്രി റാന്നി ഉള്‍പ്പെടെയുള്ള മേഖലകള്‍ സന്ദര്‍ശിക്കും. ദുരന്തബാധിതരായി ക്യാംപുകളില്‍ കഴിയുന്ന ആളുകളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. വെള്ളക്കെട്ടും അനുബന്ധപ്രശ്‌നങ്ങളും പരിഹരിക്കുന്നത് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഏകോപ്പിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിഡി സതീശന്റെ ദുരന്തബാധിത മേഖല സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. പത്തനംതിട്ടയില്‍ മിന്നല്‍പ്രളയത്തില്‍ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്.

Chief Minister to Pathanamthitta tomorrow; will visit flood-affected areas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, രണ്ട് ജില്ലകളില്‍ ഭാഗിക അവധി

സ്വതന്ത്രരായി മത്സരിച്ച് നിതീഷ് കുമാറും ലാലു പ്രസാദും; പ്രശാന്ത് കിഷോറിനോട് തോറ്റമ്പി!

ഗതാഗത ലംഘനങ്ങളില്‍ പിഴ തവണകളായി അടക്കാം; ദുബൈ പൊലീസ് സേവനം, അറിയേണ്ടതെല്ലാം

നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിദ്യാലയങ്ങള്‍ക്ക് അവധി; ബിഹാറില്‍ ബിജെപി കോട്ട പിടിച്ചെടുത്ത് പ്രശാന്ത് കിഷോര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഭൂമിക്ക് നേരെ വരുന്ന ഛിന്നഗ്രഹങ്ങളെ അണുബോംബിട്ട് തകര്‍ക്കാം; പുതിയ കണ്ടെത്തലുമായി ചൈന