CM VD Satheesan PTI
Kerala

'ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മഹത്തായ സന്ദേശം'; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

'ആഘോഷങ്ങൾ പ​ക​രു​ന്ന ആത്മീയ വെളിച്ചം സമൂഹത്തെ ഒന്നാകെ മാനവികതയിലേക്ക് നയിക്കട്ടെ'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മഹത്തായ സന്ദേശമാണ് ബലി​പെരുന്നാ​ൾ ന​ൽ​കു​ന്ന​തെ​ന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ബലി​പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം. വിശ്വാസികൾക്ക് ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി സമൂഹമാധ്യമക്കുറിപ്പിൽ പറഞ്ഞു.

ആഘോഷങ്ങൾ പ​ക​രു​ന്ന ആത്മീയ വെളിച്ചം സമൂഹത്തെ ഒന്നാകെ മാനവികതയിലേക്ക് നയിക്കട്ടെ. പ്രതിസന്ധികളിലൊന്നും തളരാതെ ജീവിതയാത്രയിൽ കരുത്ത് നൽകുന്നതാകണം ആഘോഷങ്ങളെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​ശം​സാ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:

ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ. ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം. ആഘോഷങ്ങൾ നൽകുന്ന ആത്മീയ വെളിച്ചം സമൂഹത്തെ ഒന്നാകെ മാനവികതയിലേക്ക് നയിക്കട്ടെ. പ്രതിസന്ധികളിലൊന്നും തളരാതെ ജീവിതയാത്രയിൽ കരുത്ത് നൽകുന്നതാകണം നമ്മുടെ ആഘോഷങ്ങളെല്ലാം. ഏവര്‍ക്കും ബക്രീദ് ആശംസകള്‍.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും വി​ശ്വാ​സി​ക​ൾ​ക്ക് ബ​ക്രീ​ദ് ആ​ശം​സ നേ​ർ​ന്നു. ത്യാഗത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ബക്രീദും ഹജ്ജ് കർമവും നല്‍കുന്നത്. സഹജീവികളുടെ പ്രയാസങ്ങളിൽ ഒപ്പം നിൽക്കാനും ഉള്ളവർ ഇല്ലാത്തവരുമായി പങ്കുവെക്കാനും പ്രേരിപ്പിക്കുന്ന മാനവികതയും ബക്രീദ് ഉയർത്തിപ്പിടിക്കുന്നുവെന്ന് പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.

Chief Minister V D Satheesan extends Eid greetings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മുസ് അമേരിക്ക സംരക്ഷിക്കും; സുരക്ഷിത യാത്രക്ക് കപ്പലുകള്‍ക്ക് 20 % ഫീസ്; ഇറാന് മേല്‍ നാവിക ഉപരോധം പുനഃസ്ഥാപിച്ച് യുഎസ്

രണ്ടു പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി വേണം; പിഎം ശ്രീ നടപ്പാക്കിയാല്‍ നാട് കുട്ടിച്ചോറാകും; സമസ്ത

ഇതൊന്നും വാങ്ങല്ലേ! സംസ്ഥാനത്ത് ഈ ആയുർവേ​ദ മരുന്നുകൾ നിരോധിച്ചു

എൽഡിഎഫ്‌ അവിശ്വാസം പാസായി; മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്‌

വിയ്യൂർ ജയിലിൽ സുഗതന് നാളെ സത്യപ്രതിജ്ഞ; വിദ്യാര്‍ഥിയെ വേദിയില്‍ വിളിച്ചുവരുത്തി ചെവിയില്‍ നുള്ളി കെടി ജലീല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍