Chief Minister VD Satheesan File Photo
Kerala

മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ

ആവശ്യമെങ്കിൽ ഒഴിപ്പിക്കൽ നടപടി അടക്കം സ്വീകരിക്കാൻ കലക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകി. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി, ആവശ്യമെങ്കിൽ ഒഴിപ്പിക്കൽ നടപടി അടക്കം സ്വീകരിക്കാൻ കലക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ എ എസ് ഇടുക്കി, കോട്ടയം ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. കാലാവസ്ഥ സംബന്ധിച്ച് ഇടുക്കി, കോട്ടയം ജില്ലകളിൽ എസ്എംഎസ് അലർട്ടുകൾ നൽകിയിട്ടുണ്ട്.

മലവെള്ളപ്പാച്ചിലുണ്ടായ മലപ്പുറം നിലമ്പൂർ ചോക്കാട് മേഖലയിൽ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ വിന്യസിക്കാൻ മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി. സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ മഴക്കെടുതിയിൽ ആറു പേരാണ് മരിച്ചത്. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലായാണ് മരണം സംഭവിച്ചത്.

Chief Minister's directive to assess the rain situation on an hourly basis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറം മലവെള്ളപ്പാച്ചില്‍: രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; നാലുപേര്‍ക്കായി ഇന്ന് വീണ്ടും തിരച്ചില്‍

Today's Rashi Phalam September 21|വീടിന്റെ അറ്റകുറ്റപ്പണിക്ക് തുടക്കമിടും, പ്രതീക്ഷിക്കാത്ത സമ്മാനം ലഭിക്കാം

മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാറിന്റെ പുതിയ മോഡല്‍ ലോഞ്ച് ചൊവ്വാഴ്ച

സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം; മൂന്ന് പേർ പിടിയിൽ