തൃശൂരില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി  ഫെയ്‌സ്ബുക്ക്
Kerala

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് കൊച്ചിയിൽ

മുഖാമുഖത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ രാവിലെ എട്ടു മുതല്‍ ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഇന്ന് കൊച്ചിയിൽ നടക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതു മണിക്ക് പരിപാടി ആരംഭിക്കും. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചടങ്ങില്‍ മന്ത്രി പി രാജീവ് വിശിഷ്ടാതിഥിയാകും. ടി ജെ വിനോദ് എം എല്‍എ, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ എം അനില്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. മുഖാമുഖത്തില്‍ 50 റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും.

ബാക്കിയുള്ളവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി നല്‍കാം. ജി എസ് പ്രദീപ് മോഡറേറ്ററാകുന്ന പരിപാടിയില്‍ രണ്ടായിരത്തിലധികം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പങ്കെടുക്കും. മുഖാമുഖത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ രാവിലെ എട്ടു മുതല്‍ ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 9 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

ഒടുവില്‍ കാമറൂണ്‍ ഗ്രീന്‍ രക്ഷകനായി! കെകെആര്‍ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തി

ഐഐഐടി-സൂറത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവ്, മെയ് 15 വരെ അപേക്ഷിക്കാം

വാല്‍പ്പാറ അപകടം; പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

SCROLL FOR NEXT