ഫയൽ ചിത്രം 
Kerala

മണിപ്പൂരിലെ അക്രമികള്‍ക്ക് ചൈനയുടെ സഹായം; കോണ്‍ഗ്രസ് ഭരണകാലത്ത് 300 ദിവസം വരെ കലാപമുണ്ടായിട്ടുണ്ട്:  കെ സുരേന്ദ്രന്‍

കോണ്‍ഗ്രസും പ്രതിപക്ഷവും ഭരിക്കുമ്പോള്‍ 200-300 ദിവസം വരെ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങള്‍ക്ക്  വിദേശസഹായമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. അവിടെ നടത്തുന്നത് മതപരമായോ, വര്‍ഗീയമായോ ബന്ധമില്ലാത്ത വംശീയ കലാപങ്ങളാണ്. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്. അവരെ സഹായിക്കുന്നത് ചില്ലറക്കാരല്ല. ആയുധ പരിശീലനം കിട്ടിയിട്ടുള്ളവരാണ്. അവിടെ നിന്നും ചൈനയുടേയും മ്യാന്മറിന്റെയും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. 

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി തന്നെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും വിഷയം സംസ്ഥാനത്ത് വീണ്ടും വീണ്ടും ചര്‍ച്ചയാക്കി മുതലെടുപ്പ് നടത്താനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. 

മണിപ്പൂരില്‍ നിന്നും പുറത്തുവന്ന വീഡിയോയില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ശക്തമായ നടപടിയുമായാണ് പൊലീസ് മുന്നോട്ടുപോകുന്നത്. പിടിയിലായവരുടെ രാഷ്ട്രീയബന്ധങ്ങള്‍ മാധ്യമങ്ങള്‍ അന്വേഷിക്കണം. കോണ്‍ഗ്രസും പ്രതിപക്ഷവും ഭരിക്കുമ്പോള്‍ 200-300 ദിവസം വരെ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവിടെ നടക്കുന്നത് ഇവിടെ തെറ്റായി പ്രചരിപ്പിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമുണ്ട്. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടുണ്ട്. ഇതില്‍ സംസ്ഥാന ബിജെപി എന്തു പ്രതികരണം നടത്തണമെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT