ഗുരുതരാവസ്ഥയിലായ മുറിവാലന്‍ എന്ന ആന 
Kerala

ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍; മുറിവാലന് ഗുരുതര പരിക്ക്

കൊമ്പുകോര്‍ക്കലിനിടയില്‍ മുറിവാലന് ഗുരുതര പരിക്കേറ്റിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ചിന്നക്കനാലില്‍ ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മുറിവാലന്‍ എന്ന ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് പരിക്കേറ്റത്. ഈ മാസം 21നായിരുന്നു സംഭവം.

കൊമ്പുകോര്‍ക്കലിനിടയില്‍ മുറിവാലന് ഗുരുതര പരിക്കേറ്റിരുന്നു. ആനകള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടന്നുവെന്നാണ് കരുതുന്നത്.മുറിവുകള്‍ പഴുത്തതോടെ ഇന്നലെ രാത്രിയോടെ ആന ഗുരുതരാവസ്ഥയിലായതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇടുക്കി 60 ഏക്കര്‍ ചോല ഭാഗത്ത് കിടപ്പിലാണ് മുറിവാലന്‍. കാട്ടാനയെ നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആനയ്ക്ക് ചികിത്സ ഉറപ്പുവരുത്തുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അവശനിലയിലായ ആനയ്ക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കി. കൂടാതെ കിടപ്പിലായ ആനയുടെ ശരീരം വെള്ളമൊഴിച്ച് തണുപ്പിക്കുന്നുണ്ട്. ആനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഗുരുതരാവസ്ഥയിലായ ആന ചരിഞ്ഞേക്കുമെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും