വിഡിയോ ദൃശ്യം 
Kerala

ചിത്രാ പൗര്‍ണമി ഉത്സവം; മംഗളാദേവിയെ തൊഴാന്‍ ആയിരങ്ങള്‍ - വിഡിയോ

ചൈത്രമാസ പൗര്‍ണമിയില്‍ മംഗളാദേവിയെ തൊഴാന്‍ ആയിരക്കണക്കിനു ഭക്തരെത്തി

സമകാലിക മലയാളം ഡെസ്ക്

കുമളി:  ചൈത്രമാസ പൗര്‍ണമിയില്‍ മംഗളാദേവിയെ തൊഴാന്‍ ആയിരക്കണക്കിനു ഭക്തരെത്തി. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം വര്‍ഷത്തില്‍ ഈയൊരു ദിനം മാത്രമാണ് ഭക്തര്‍ക്കു മുന്നില്‍ തുറക്കുന്നത്. കണ്ണകിയാണ് പ്രതിഷ്ഠ.

രാവിലെ ആറു മണി മുതലാണ് ഭക്തരെ കയറ്റിവിട്ടു തുടങ്ങിയത്. വൈകിട്ടു അഞ്ചു മണിക്കശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു മണിക്ക് മുമ്പ് പൂജാരി ഉള്‍പ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം. ഉച്ചക്ക് രണ്ടിന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ലെന്നും അറിയിപ്പുണ്ട്.

മല കയറുന്ന ജീപ്പ് പോലെയുള്ള നാലു ചക്ര വാഹനങ്ങള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. മദ്യം, സസ്യേതര ഭക്ഷണം എന്നിവയും അനുവദിക്കില്ല.

പെരിയാര്‍ വന്യജീവി സങ്കേതത്തിന് 17 കിലോമീറ്റര്‍ ഉള്ളിലായാണ് ക്ഷേത്രം. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഉത്സവം ഇക്കുറി നടക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന സാഹചര്യം പരിഗണിച്ച് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉത്സവം നടത്തിയിരുന്നില്ല. 2019 ലാണ് അവസാനമായി ഉത്സവം നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT