ഇ ഗോകുൽ 
Kerala

ചോയിക്കുട്ടി ന്യൂസ് ഫോട്ടോഗ്രാഫി പുരസ്കാരം ഇ ഗോകുലിന്

2024 ജൂലൈ 31ന് 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ' പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് പുരസ്കാരം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അന്തരിച്ച മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് ചോയിക്കുട്ടിയുടെ പേരിൽ ചോയിക്കുട്ടി സ്റ്റുഡൻ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വാർത്താ ചിത്ര പുരസ്കാരത്തിന് 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' കോഴിക്കോട് ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ ഇ ഗോകുൽ അർഹനായി. 2024 ജൂലൈ 31 ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ അകപ്പെട്ട കൈക്കുഞ്ഞിനെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തുന്ന ചിത്രത്തിനാണ് പുരസ്കാരം.

15000 രൂപയും ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 4ന് 12 മണിക്ക് കാലിക്കറ്റ് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ കൽപറ്റ നാരായണൻ പുരസ്കാരം സമ്മാനിക്കും.

പി മുസ്തഫ (റിട്ട. ചീഫ് ഫോട്ടോഗ്രാഫർ, മലയാള മനോരമ ), എസ് ഗോപകുമാർ (ഫോട്ടോ ജേർണലിസ്റ്റ് പിടിഐ), ആർഎസ് അയ്യർ (ഫോട്ടോ എഡിറ്റർ, എപി) എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ നിർണയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ