Multiplex Popcorn to Cost Rs 99 from Monday to Thursday AI Generated Image
Kerala

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

തിങ്കള്‍ മുതല്‍ വ്യാഴം വരെ സിനിമാ ടിക്കറ്റുകളും കുറഞ്ഞ നിരക്കില്‍ നല്‍കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: സിനിമ തിയറ്ററുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ പോപ്കോണ്‍ 99 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ മാനേജ്മെന്റുകള്‍ അറിയിച്ചു. തിയേറ്ററുകളിലെ കഫേകളില്‍ ഭക്ഷണപാനീയങ്ങള്‍ക്ക് അന്യായവില ഈടാക്കുന്നതിനെതിരെ എറണാകുളത്തെ പ്രമുഖ തിയേറ്ററുകളില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയെത്തുടര്‍ന്നാണ് തീരുമാനം. തിങ്കള്‍ മുതല്‍ വ്യാഴം വരെ തിയറ്ററുകളില്‍ പോപ്കോണ്‍ 99 രൂപയ്ക്കു ലഭിക്കുന്നതിനു പുറമെ, സിനിമാ ടിക്കറ്റുകളും കുറഞ്ഞ നിരക്കില്‍ നല്‍കും.

വിലവിവരപ്പട്ടിക നിര്‍ദ്ദിഷ്ട രീതിയില്‍ പ്രദര്‍ശിപ്പിക്കാത്തതിനും അളവില്‍ കുറവുനല്‍കിയതിനും 3 കഫേകള്‍ക്കെതിരെ കേസെടുത്തു. മള്‍ട്ടിപ്ലക്സുകളില്‍ പോപ്കോണും ശീതളപാനീയങ്ങളും പൊതുവിപണി വിലയേക്കാള്‍ 5 ഇരട്ടിയും സാധാരണ തിയറ്ററുകളില്‍ 2 ഇരട്ടിയും അധികവില ഈടാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. പലയിടത്തും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം കാണുന്ന രീതിയിലാണ് വിലവിവരങ്ങള്‍ നല്‍കിയിരുന്നത്. വരുംദിവസങ്ങളില്‍ ജില്ലയിലെ കൂടുതല്‍ തിയറ്ററുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാവിലെ 11-ന് ആരംഭിച്ച പരിശോധന വൈകിട്ട് 4 വരെ നീണ്ടു. ജില്ലാ സപ്ലൈ ഓഫിസര്‍ വിആര്‍ ഷാജി, ലീഗല്‍ മെട്രോളജി ഡപ്യൂട്ടി കണ്‍ട്രോളര്‍ എന്‍സി. സന്തോഷ് അസിസ്റ്റന്റ് കണ്‍ട്രോളര്‍ കെബി വേണു, താലൂക്ക് സപ്ലൈ ഓഫിസര്‍ മറീന ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Popcorn for Rs 99 from Monday to Thursday: Major Irregularities Uncovered in Kochi Multiplex Raids

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി