പ്രതീകാത്മക ചിത്രം 
Kerala

വളർത്തുനായക്ക് ലൈസൻസും വാക്സിനേഷനും നിർബന്ധം; കർശന നിർദേശം, സർക്കുലർ ഇറക്കി 

രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ വളർത്തുനായ്ക്കൾക്കും ലൈസൻസ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് നിർദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വളർത്തുനായ്ക്കൾക്ക് ലൈസൻസ്, വാക്സിനേഷൻ എന്നിവ നിർബന്ധമാക്കി സർക്കുലർ. തെരുവുനായ ആക്രമണവും പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ പഞ്ചായത്ത് ഡയറക്ടറാണ് സർക്കുലറിറക്കിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ വളർത്തുനായ്ക്കൾക്കും ലൈസൻസ് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പാക്കണമെന്നാണ് നിർദേശം. 

പഞ്ചായത്ത് വാർഡ് തലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിച്ച് മുഴുവൻ വളർത്തുനായ്ക്കൾക്കും വാക്സിനേഷൻ നടത്തിയെന്നു ഉറപ്പാക്കി റിപ്പോർട്ട് നൽകണമെന്നാണ് സർക്കുലറിൽ പറഞ്ഞിരിക്കുന്നത്. ലൈസൻസിൽ പറഞ്ഞിട്ടുള്ള ചട്ടങ്ങൾ പ്രകാരമുള്ള നിബന്ധനകൾ പാലിക്കാത്ത ഒരു വ്യക്തിക്കും പഞ്ചായത്ത് പ്രദേശത്ത് നായ്ക്കളെ വളർത്താൻ അനുമതിയുണ്ടാകില്ല. ഇതു സംബന്ധിച്ച് കർശന നിർദേശം നൽകി പഞ്ചായത്ത് സെക്രട്ടറിമാർ നോട്ടീസുകൾ പുറപ്പെടുവിക്കണമെന്നും നിർദേഷത്തിൽ പറയുന്നു. 

ജനിക്കുന്ന സമയം തന്നെ നായ്ക്കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ചും പേവിഷബാധ, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത എന്നിവയ്ക്കെതിരെയും ബോധവത്കരണം നൽകണം. വീട്ടിൽ വളർത്തുന്ന എല്ലാ നായ്ക്കൾക്കും കാലാകാലങ്ങളിൽ വാക്സിനേഷൻ നിർബന്ധമായി എടുക്കുന്നതിന് മൃ​ഗാശുപത്രി മുഖേനയുള്ള സൗജന്യം പ്രയോജനപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT