പ്രതീകാത്മക ചിത്രം 
Kerala

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്; പെണ്‍കുട്ടിയെ കണ്ടെത്തി, ബസ് ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട - ആങ്ങമൂഴി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ റാന്നി സ്വദേശി ഷിബിനാണ് അറസ്റ്റിലായത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ആങ്ങമൂഴിയില്‍ പത്താക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. സ്വകാര്യ ബസ് ഡ്രൈവര്‍ ഷിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പത്തനംതിട്ട - ആങ്ങമൂഴി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ റാന്നി സ്വദേശി ഷിബിനാണ് അറസ്റ്റിലായത്. പെണ്‍കുട്ടി എന്നും ഈ ബസിലാണ് സ്‌കൂളിലേക്ക് പോകാറ്. ഇന്ന് രാവിലെയും ഈ ബസിലാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോയത്. സ്‌കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന്് ബന്ധുക്കള്‍ മൂഴിയാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയും ഡ്രൈവറും തമ്മില്‍ പരിചയമുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഇന്നേദിവസം വീട്ടിലും ബസിലും എത്തിയിരുന്നില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുമായി ഇയാള്‍ നാടുവിട്ടതാണെന്ന സൂചന പൊലീസിന് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT