Class 8 student found dead in Idukki 
Kerala

ഇടുക്കിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി തുങ്ങിമരിച്ച നിലയില്‍

മുത്തശ്ശിയുടെ വീട്ടിലെ മുറിക്ക് ഉള്ളിലാണ് കുട്ടിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ശാന്തന്‍പാറയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി തുങ്ങി മരിച്ച നിലയില്‍. ശാന്തന്‍പാറ ടാങ്ക്‌മേട് നാഗരാജ് ചിത്ര ദമ്പതികളുടെ മൂത്ത മകന്‍ പുകളേന്തി (14) ആണ് മരിച്ചത്. മുത്തശ്ശിയുടെ വീട്ടിലെ മുറിക്ക് ഉള്ളിലാണ് കുട്ടിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

പുകളേന്തി വെള്ളിയാഴ്ച സ്‌കൂളില്‍ പോയിരുന്നില്ല. വീട്ടിലുള്ളവര്‍ പണിക്ക് പോയ ശേഷം മുത്തശ്ശിയുടെ വീട്ടില്‍ എത്തി തുങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം. ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആണ്. ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വികരിച്ചു.

8th grade student was found dead in Shanthanpara, Idukki. The deceased is Pukalendhi (14), the eldest son of Nagaraj Chitra and his wife from Tankmedu, Shanthanpara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT