മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സമകാലിക മലയാളം
Kerala

'ഇനി കൂട്ടുകാരനില്ല'; കണ്ണൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച സഹപാഠികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ശനിയാഴ്ച്ചയാണ് ഏച്ചൂര്‍ നമ്പ്യാര്‍ പീടികയ്ക്ക് സമീപം കുളത്തില്‍ മുങ്ങി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരുടെയും ചേതനയറ്റ ശരീരം സ്‌കൂള്‍ അങ്കണത്തില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ ഒരു നോക്ക് കാണാനാവാതെ സഹപാഠികളും അധ്യാപികമാരും ഒരുപോലെ വിതുമ്പുകയായിരുന്നു.

ശനിയാഴ്ച്ചയാണ് ഏച്ചൂര്‍ നമ്പ്യാര്‍ പീടികയ്ക്ക് സമീപം കുളത്തില്‍ മുങ്ങി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചത്. മാച്ചേരി അയ്യപ്പന്‍ മല റോഡില്‍ അനുഗ്രഹില്‍ ആദില്‍ ബിന്‍ മുഹമ്മദ് (12) മാച്ചേരിയിലെ നഫീസ മന്‍സിലില്‍ മുഹമ്മദ് മിസ്ബാഹുള്‍ അമീര്‍ (12) എന്നിവരാണ് അതി ദാരുണമായി മരിച്ചത്. ഞായറാഴ്ച്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ഭൗതിക ശരീരങ്ങള്‍ മൗവ്വഞ്ചേരി മദ്‌റസാ കോംപൗണ്ടിലും ഇരുവരുടെയും വീടുകളിലും പൊതുദര്‍ശനത്തിന് വെച്ചു.

മറ്റൊരു കുട്ടിയോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ചെളി നിറഞ്ഞ കുളത്തില്‍ രണ്ടു പേരും പുതഞ്ഞു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയുടെ നിലവിളി കേട്ട് അടുത്ത വീട്ടില്‍ നിര്‍മാണ തൊഴില്‍ ചെയ്തിരുന്ന ബിജേഷ്, ജിനീഷ്, സാജു എന്നിവരെത്തി മുങ്ങിയെടുത്ത് നാട്ടുകാരുടെ സഹായത്തോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല വര്‍ഷങ്ങളായി ഉപയോഗിക്കതെ കിടന്ന കുളമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദിലിന്റെ പിതാവ് നവാസ് ഗള്‍ഫിലാണ്. അന്‍സിയയാണ് ഉമ്മ' സഹോദരന്‍: അദി നാന്‍. മുനീറാണ് അമീറിന്റെ പിതാവ്. സാജിദയാണ് മാതാവ്: യഹ്നാന്‍ സഹോദരനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT