മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് സ്ക്രീൻഷോട്ട്
Kerala

അപകടം റെയില്‍വേ ഭൂമിയില്‍, അവര്‍ യോഗത്തിനു പോലും വന്നില്ല; ഇനിയും സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടി: എം ബി രാജേഷ്

ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് മന്ത്രി എം ബി രാജേഷ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ദുരന്തത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. പ്രതിപക്ഷ നേതാവ് ഔചിത്യം കാണിച്ചില്ല. ജോയിയെ കണ്ടെത്താന്‍ മഹത്തായ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ ആറുമാസത്തിനകം മാലിന്യപ്രശ്‌നത്തില്‍ മാറ്റം വരുത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ശുചീകരണ തൊഴിലാളി ജോയി മരിക്കാനിടയായത് റെയില്‍വേയുടെ അനാസ്ഥ മൂലമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൃത്യമായി റെയില്‍വേ മാലിന്യനീക്കം നടത്തിയിരുന്നുവെങ്കില്‍ ജോയിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്ന തരത്തിലാണ് ആക്ഷേപം ഉയര്‍ന്നത്. മാലിന്യനീക്കത്തില്‍ ഇനിയും റെയില്‍വേ സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് എം ബി രാജേഷ് മുന്നറിയിപ്പ് നല്‍കി. അപകടം നടന്നത് റെയില്‍വേ ഭൂമിയിലാണ്. സര്‍ക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല. മാലിന്യസംസ്‌കരണത്തിനായുള്ള യോഗത്തില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെത്തിയില്ലെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാലിന്യനീക്കവുമായി ബന്ധപ്പെട്ട് രണ്ട് ഡിആര്‍എമ്മുമാരും (ഡിവിഷണല്‍ റെയില്‍വേ മാനേജര്‍) യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ട 20 കര്‍മ്മപദ്ധതികള്‍ ആ യോഗത്തിന്റെ മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയ 22 കാര്യങ്ങളില്‍ 20 എണ്ണവും റെയില്‍വേ ചെയ്യേണ്ടതാണ്. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതി തന്നെ റെയില്‍വേയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. റെയില്‍വേ പാതയില്‍ അങ്ങോളമിങ്ങോളം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ ഉള്‍പ്പാദകരുടെ ഗണത്തിലാണ് റെയില്‍വേയെ ഹൈക്കോടതി ഉള്‍പ്പെടുത്തിയത്. റെയില്‍വേ പാതയിലും റെയില്‍വേ ഭൂമിയിലും ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയാന്‍ റെയില്‍വേ നടപടി സ്വീകരിക്കേണ്ടതാണ് എന്നാണ് ജൂലൈ ആറിന് ഹൈക്കോടതി നിര്‍ദേശിച്ചതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

മാലിന്യനീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാനം റെയില്‍വേയ്ക്ക് ആദ്യം കത്ത് കൊടുത്തു. തുടര്‍ന്ന് അഢീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു. ഇതില്‍ റെയില്‍വേയുടെ സീനിയര്‍ ഉദ്യോഗസ്ഥര്‍ ആരും പങ്കെടുത്തില്ല. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ റെയില്‍വേയ്ക്ക് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ലെന്നും മന്ത്രി ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT