പ്രതീകാത്മക ചിത്രം 
Kerala

തുണി വാങ്ങിയാൽ പെട്രോൾ ഫ്രീ! ​ഗംഭീര ഓഫറുമായി വസ്ത്രസ്ഥാപനം; കേരളത്തിലെ എല്ലാ ഷോറൂമിലും ഓഫർ 

ആയിരം രൂപയ്ക്ക് വസ്ത്രം വാങ്ങിച്ചാൽ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് ഷോപ്പിങ്ങിനിറങ്ങുന്നവരെ കടയിലെത്തിക്കാൻ ​ഗംഭീര ഓഫറുമായി വസ്ത്രസ്ഥാപനം. കടയിലെത്തി വസ്ത്രം വാങ്ങുന്നവർക്ക് പെട്രോള്‍ സൗജന്യമായി ലഭിക്കുമെന്നാണ് വാ​ഗ്ദാനം. ആയിരം രൂപയ്ക്ക് വസ്ത്രം വാങ്ങിച്ചാൽ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി ലഭിക്കും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഓരോ ലിറ്റർ പെട്രോൾ വച്ച് ലഭിക്കുന്ന നിലയിലാണ് ഓഫർ ക്രമീകരിച്ചിരിക്കുന്നത്. 

എം സി ആറിന്റെ വിവിധ ഷോറൂമുകളിലാണ് ഓഫർ ലഭിക്കുക. കേരളത്തിലുള്ള എം സി ആറിന്റെ എല്ലാ ഷോറൂമുകളിലും ഓഫർ ലഭ്യമാണെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു. ഷോറൂമിനടുത്തുള്ള പെട്രോൾ പമ്പുകളുമായി സഹകരിച്ചാണ് ഓഫർ നൽകുന്നത്.

ഡിസംബർ ആറ് മുതൽ ജനുവരി അഞ്ച് വരെയുള്ള ഒരു മാസത്തേക്കാണ് ഓഫർ കാലാവധി. ഓരോ ആയിരം രൂപക്കും ഒരു ലിറ്റർ പെട്രോളിന്റെ ഓരോ കൂപ്പൺ വച്ച് ലഭിക്കും. ആയിരം രൂപക്ക് വസ്ത്രം വാങ്ങിച്ചാൽ ഒരു കൂപ്പണും, അയ്യായിരം രൂപക്ക് അഞ്ച് കൂപ്പണും, പതിനായിരം രൂപയ്ക്ക് പത്ത് കൂപ്പണും ഉപഭോക്താവിന് ലഭിക്കും. പമ്പിലെത്തി ഈ കൂപ്പൺ കാണിച്ചാൽ പെട്രോളടിക്കാം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി