എച്ച് വെങ്കിടേഷ് 
Kerala

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച; വി ഡി സതീശനെ കണ്ട് എഡിജിപി എച്ച് വെങ്കിടേഷ്

തിരുവനന്തപുരത്തുളള സതീശനെ കാണാന്‍ നിരവധി നേതാക്കള്‍ എത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നടക്കുന്നതിനിടെ വി ഡി സതീശനെ കണ്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയ എഡിജിപി വി ഡി സതീശനുമായി അഞ്ച് മിനിറ്റ് നേരത്തെ കൂടിക്കാഴ്ചയാണ് നടത്തിയത്.

അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ കെസി വേണു ഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിങ്ങനെ നേതാക്കള്‍ക്കായി അണികള്‍ പരസ്യമായി ചേരി തിരിഞ്ഞ് പിന്തുണ അറിയിക്കുന്ന പശ്ചാത്തലത്തിലാണ് എഡിജി നേരിട്ട് വി ഡി സതീശനെ കാണാനെത്തിയത്.

തിരുവനന്തപുരത്തുളള സതീശനെ കാണാന്‍ നിരവധി നേതാക്കള്‍ എത്തിയിരുന്നു. എം വിന്‍സെന്റ്, പാലോട് രവി, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരും എത്തിയിരുന്നു. എന്നാല്‍ തങ്ങളുടേത് രാഷ്ട്രീയ സന്ദര്‍ശനമല്ല, സൗഹൃദ സന്ദര്‍ശനമാണെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുൻ സർക്കാർ കാര്യമായി അന്വേഷിച്ചില്ല'- ആരോപിച്ച് മന്ത്രി; മുട്ടിൽ മരംമുറിയിൽ വീണ്ടും കുറ്റപത്രം സമർപ്പിച്ചു

'ചുണ്ട് ഡൊണാള്‍ഡ് ഡക്കിന്റെ പോലെ; ഫോട്ടോഗ്രാഫര്‍ കളിയാക്കി'; കരഞ്ഞുപോയ അനുഭവം പങ്കിട്ട് അദിതി റാവു

അമിത് ഷാ നാളെ കൊല്ലത്ത്; ജില്ലയില്‍ ഗതാഗത നിയന്ത്രണം

'തുടക്കം' ഗംഭീരമാക്കി, ഇനി അടുത്തതിലേക്ക്; വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

അന്‍സിബയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം