തിരുവനന്തപുരം: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷമേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി. കേന്ദ്രത്തിന് എല്ലാ സഹായവും കേരളം വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ച ഹെല്‍പ്പ്‌ഡെസ്‌കില്‍ ഞായറാഴ്ച രാവിലെ 11.30 മണി വരെ ലഭിച്ചത് 381 കോളുകളാണ് ലഭിച്ചത്. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ നോര്‍ക്ക ഹെല്‍പ്ഡെസ്‌ക് പ്രവര്‍ത്തനം തുടരും. വിദേശത്തുനിന്നും 137 പേരും രാജ്യത്തിനുള്ളില്‍ നിന്നും 244 പേരും ഹെല്‍പ്ഡെസ്‌കില്‍ ബന്ധപ്പെട്ടു. വിമാന സര്‍വീസുകളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകള്‍, യാത്രാ നിര്‍ദ്ദേശങ്ങള്‍, സുരക്ഷാ നിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു കൂടുതല്‍ അന്വേഷണങ്ങളും. ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ള ഒഴിപ്പിക്കല്‍ സാധ്യതകളും യാത്രാ സുരക്ഷയും സംബന്ധിച്ചും അന്വേഷണങ്ങള്‍ ഉണ്ടായി. നോര്‍ക്ക ഹെല്‍പ്പ് ഡസ്‌കില്‍ ബന്ധപ്പെട്ട പ്രവാസി കേരളീയര്‍ സുരക്ഷിതരാണ്. എന്നാല്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതായും പ്രവാസികള്‍ സൂചിപ്പിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തലങ്ങളില്‍ ലഭ്യമാകുന്ന സ്ഥിരീകരിച്ച വിവരങ്ങള്‍ പ്രവാസികേരളീയര്‍ക്ക് കൈമാറുകയും അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ് ഹെല്‍പ്ഡെസ്‌കിന്റെ പ്രധാന ലക്ഷ്യം. ലഭിച്ച കോളുകളും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ക്കായി രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് വകുപ്പ് സെക്രട്ടറി ടി വി അനുപമ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനും ഏകോപനത്തി കേരള സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍, വിദേശകാര്യ മന്ത്രാലയം, അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍, ലോക കേരള സഭാംഗങ്ങള്‍, പ്രവാസി സംഘടനകള്‍ എന്നിവരുമായി ഏകോപനം തുടരുന്നു. സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണം. അടിയന്തര സഹായത്തിനായി നോര്‍ക റൂട്ട്‌സ് ഹെല്‍പ്ഡെസ്‌കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍), 18004253939 (ടോള്‍ ഫ്രീ നമ്പര്‍, ഇന്ത്യയില്‍ നിന്നും) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates