Chief Minister VD Satheesan PTI
Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍; എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്

പൊലീസ് ഹെലികോപ്റ്ററിന്റെ വാടക കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് അടിയന്തര യാത്രയ്ക്കായി പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താനുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ മലപ്പുറം സന്ദര്‍ശനം പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.30-നാണ് മുഖ്യമന്ത്രിയുടെ വിമാനം മലപ്പുറത്തേക്ക് പുറപ്പെട്ടത്.

പൊലീസ് ഹെലികോപ്റ്ററിന്റെ വാടക കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് അടിയന്തര യാത്രയ്ക്കായി പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കിയത്. ബംഗളൂരുവില്‍ നിന്നാണ് യാത്രയ്ക്കായി പ്രത്യേക വിമാനം തിരുവനന്തപുരത്ത് എത്തിച്ചത്.

മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശവും മുഖ്യമന്ത്രി സന്ദര്‍ക്കും. മങ്ങാടന്‍ ബസ് ഉടമ കോട്ടക്കല്‍ എടരിക്കോട് ടൗണിലെ അനസ് മങ്ങാടന്‍ (31), തിരൂര്‍ സ്വദേശി പരന്നപറമ്പന്‍ മുഹമ്മദ്കുട്ടി (65), കരുവാരകുണ്ട് തരിശ് സ്വദേശിശിയും സ്വകാര്യ ബസ് കണ്ടക്ടറുമായ സ്രാമ്പിക്കല്‍ റഹീം (35), വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി സജ്ജാദ് (23), വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കറുപ്പത്ത് റഫീഖ് (41) എന്നിവരാണ് മരിച്ചത്. ഉളര്‍വട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലാണ് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ മലവെള്ളപ്പാച്ചില്‍ ശക്തമായത്. ആ സമയം പ്രദേശത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും വനപ്രദേശങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് പുഴയില്‍ ഒഴുക്ക് വര്‍ധിച്ചതും വെള്ളപ്പാച്ചില്‍ ഉണ്ടായതും.

CM VD Satheesan Visits Malappuram in Special Chartered Flight to Assess Rain Damage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകകേരള സഭ തുടരില്ല; ആറാമത് എഡീഷന് ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രി

7200എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്; വിവോ വി80 ഫോണ്‍ ഉടന്‍ വിപണിയില്‍

'ആശാന്റെ സ്വന്തം എല്‍ദോന്റെ ഭാര്യയാണ്'; ജനാര്‍ദ്ദനനെ കണ്ട് കൊച്ചിന്‍ ഹനീഫയുടെ കുടുംബം, ഒപ്പം ലിസിയും

'അത്‍ലറ്റിക്കോയ്ക്ക് 2 ചുവപ്പ് കാർഡ് കിട്ടണം, റയലിനെ റഫറി വീഴ്ത്തി'!

മക്കയിലെ പ്രിയ ശബ്ദം; ഷെയ്ഖ് ഇബ്രാഹിം അന്തരിച്ചു