എക്സാലോജിക്, വീണ വിജയൻ  ഫയൽ ചിത്രം
Kerala

മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയനാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, സിഎംആര്‍എല്‍ ഉടമകള്‍, എക്‌സാലോജിക്ക് കമ്പനി എന്നിവരാണ് എതിര്‍കക്ഷികള്‍.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി നേരത്തെ പിന്മാറിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് വി. എം. ശ്യാംകുമാറാണ് പിന്മാറിയത്. കാരണം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, മാസപ്പടിക്കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് സി.എം.ആര്‍.എല്‍ കമ്പനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി 2026 ജനുവരി 13ലേക്ക് മാറ്റിയിട്ടുണ്ട്. എസ്.എഫ്.ഐ.ഒയുടെയും കേന്ദ്രസര്‍ക്കാരിന്റെയും അഭിഭാഷകര്‍ ഹാജരായിരുന്നില്ല. ഇതോടെയാണ് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ മാറ്റിയത്.

CMRL Masappadi case: Public interest litigation seeking CBI investigation in High Court again today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യമന്ത്രിയുടെ ഓഫീസ് വഴി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തി, പിന്മാറിയില്ലെങ്കില്‍ പേര് വെളിപ്പെടുത്തും'

ക്രിസ്മസ് ജനുവരിയിലോ?, ചിരിക്കാന്‍ വരട്ടെ, അറിയാം ഇക്കാര്യങ്ങള്‍

'ഗുരുവായൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണം', സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്

KERALA PSC: ആംഡ്, മൗണ്ടഡ് പൊലീസിലും എക്സൈസ് വകുപ്പിലും ഒഴിവുകൾ

ഇന്ത്യയിലെ പ്രശസ്തമായ ക്രിസ്മസ് കേക്കുകൾ ഏതൊക്കെയെന്നറിയാം

SCROLL FOR NEXT