അറസ്റ്റിലായ വിനീത് 
Kerala

കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ടിക് ടോക് താരം അറസ്റ്റില്‍, ഫോണില്‍ നിരവധി സ്ത്രീകളുടെ വീഡിയോ

കാറ് വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോളജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ടിക്‌ടോക് താരം അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്.  ടിക് ടോക്, റീല്‍സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ താരമായി മാറിയ ആളാണ് വിനീത്.

സമൂഹ മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സുള്ളയാളാണ് വിനീത്. കാറ് വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. 

ഒട്ടേറെ സ്ത്രീകള്‍ വിനീതിന്റെ വലയില്‍ കുടുങ്ങിയതായിട്ടാണ് പൊലീസ് വ്യക്തമാക്കുന്നത്. പലസ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വിനീത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. സ്വകാര്യ ചാറ്റുകള്‍ അടക്കം റെക്കോര്‍ഡ് ചെയ്ത് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശല്‍ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

ഇയാള്‍ക്ക് നിലവില്‍ ജോലിയൊന്നുമില്ല. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ ചെയ്യുകമാത്രമാണ് ചെയ്യുന്നത്. നേരത്തെ തന്നെ വിനീതിനെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ മോഷണത്തിനും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടിക്കും കേസുണ്ടായിരുന്നു. 

നിലവില്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇയാളുടെ ഫോണ്‍ അടക്കം പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാള്‍ക്ക് വലിയ തോതില്‍ ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്ന ആളാണ് താന്‍ എന്നായിരുന്നു ഇയാള്‍ പലരോടു പറഞ്ഞിരുന്നത്. നേരത്തെ പൊലീസില്‍ ആയിരുന്നു. ശാരീരികമായ അസ്വസ്ഥതകള്‍ കാരണം പൊലീസില്‍ നിന്ന് മാറിയെന്നും പറഞ്ഞായിരുന്നു ഇയാള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്.

കലാരംഗത്തുള്ളവരേയും സമൂഹ മാധ്യമങ്ങളിലുള്ള പെണ്‍കുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്‌സ് നല്‍കും. നിരവധി ഫോളോവേഴ്‌സ് ഉള്ളതുകൊണ്ട് തന്നെ പെണ്‍കുട്ടികളും യുവതികളും പെട്ടെന്ന് തന്നെ ഇയാളുടെ വലയില്‍ വീഴും. പിന്നീടാണ് ഇയാള്‍ തനിസ്വരൂപം പുറത്തെടുക്കുക. ഇങ്ങനെയാണ് പലരും ഇയാളുടെ വലയില്‍ വീണതെന്നാണ് വിവരം. പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT