പ്രതീകാത്മക ചിത്രം 
Kerala

കോളജ് ബസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു: അഞ്ചുപേര്‍ അറസ്റ്റില്‍

കോളജ് ബസിലെ യാത്രയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാറില്‍ കോളജ് ബസ്സിനുള്ളില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.  കഞ്ചിക്കോട് സ്വദേശികളായ രോഹിത്, സുജീഷ്, സത്യദത്ത്, നിഖില്‍, അക്ബര്‍ എന്നിവരാണ് പിടിയിലായത്. കോളജ് ബസിലെ യാത്രയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.  

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ബസിനുള്ളില്‍ വെച്ച് ക്രൂര മര്‍ദ്ദനമേറ്റത്. വാളയാറില്‍ ഓടിക്കൊണ്ടിരിക്കുന്ന കോളജ് ബസ് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വാളയാര്‍ പൊലീസ് കേസെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT