ഫയല്‍ ചിത്രം 
Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായി; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്  സംസ്ഥാനസമിതിയില്‍; ജി സുധാകരനെതിരെ നടപടിക്ക് സാധ്യത

സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാം എംഎല്‍എക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ജി സുധാകരനെതിരെ നടപടിക്ക് സാധ്യത. അമ്പലപ്പുഴയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന് വീഴ്ചയുണ്ടായെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. സുധാകരനെതിരെ ഏത് രീതിയിലുള്ള നടപടി വേണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഇല്ല.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായി.  സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മൗനം നടിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചില്ല. ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് ആവശ്യമായ നടപടികള്‍ സുധാകരന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു.

എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങള്‍. സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാം എംഎല്‍എക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എച്ച്.സലാം തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും ഒരു വിഭാഗക്കാരനാണെന്ന പ്രചാരണത്തെ മറികടക്കാന്‍ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമ്പലപ്പുഴ വിഷയം ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റിയോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും സുധാകരന്‍ പങ്കെടുത്തിരുന്നില്ല. സംസ്ഥാന നേതൃയോഗം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തശേഷം സുധാകരനെതിരെ എന്തു നടപടി വേണമെന്നതില്‍ അന്തിമ തീരുമാനമെടുക്കും. കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് മടങ്ങി വരുന്ന കാര്യവും സംസ്ഥാന നേതൃയോഗം പരിഗണിച്ചേക്കും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍