വിജയ് ബാബു: ചിത്രം/ ഫെയ്‌സ്ബുക്ക് 
Kerala

പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം അനുവദിക്കരുത്; യുവ നടി ഹൈക്കോടതിയില്‍, വിജയ് ബാബുവിന്റെ ഹര്‍ജി നാളത്തേക്ക് മാറ്റി

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍. പ്രതി ജാമ്യ വ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം അനുവദിക്കരുത് എന്നാണ് പരാതിക്കാരിയുടൈ ആവശ്യം. 

വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. വിജയ് ബാബു നാട്ടിലെത്തിയ ശേഷം അറസ്റ്റ് പോരേയെന്ന് കോടതി ചോദിച്ചു. മുപ്പതാം തീയതി നാട്ടിലെത്തുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും വിജയ് ബാബു കോടതിയില്‍ അറിയിച്ചിരുന്നു. 
എന്നായാലും അറസ്റ്റ് രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കി. 

കേസില്‍ നടി അയച്ച വാട്‌സ്ആപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളും അടക്കമുള്ള തെളിവുകള്‍ കഴിഞ്ഞദിവസം വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിരുന്നു.  ദുബായില്‍നിന്ന് 30ന് കൊച്ചിയില്‍ തിരിച്ചെന്നുമെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റിന്റെ പകര്‍പ്പിനൊപ്പമാണ് പരാതിക്കാരിയായ നടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിക്കൊണ്ട് ഉപഹര്‍ജി നല്‍കിയത്. പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയാക്കിയതോടെയാണ് ലൈംഗിക പീഡനമാരോപിച്ച് പരാതി നല്‍കിയതെന്നു ഉപഹര്‍ജിയില്‍ വിജയ് ബാബു ആരോപിച്ചു.

2018 മുതല്‍ നടിയെ അറിയാം. പല തവണ എന്റെ പക്കല്‍ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്. സിനിമയില്‍ അവസരത്തിനായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പീഡിപ്പിക്കപ്പെട്ടുവെന്നു പറയുന്ന ദിവസത്തിന് ശേഷവും എന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കില്‍ എത്തി എന്റെ ഭാര്യയുമായി സംസാരിച്ചു, വിജയ് ബാബു പറയുന്നു. ഏപ്രില്‍ 14ന് തന്റെ ഫ്‌ലാറ്റില്‍ വച്ച് പുതിയ ചിത്രത്തിലെ നായികയോട് പരാതിക്കാരി ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി