അബ്ദുല്‍ ജബ്ബാര്‍ 
Kerala

സ്‌ട്രോക്ക് വന്നത് തിരിച്ചറിഞ്ഞില്ല,56കാരന്റെ കാല്‍ മുറിച്ചുമാറ്റി; പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് പരാതി

ജൂലൈ 26 നാണ് കാലില്‍ അസഹ്യമായ വേദനയെ തുടര്‍ന്ന് അബ്ദുല്‍ ജബ്ബാര്‍ ആശുപത്രിയില്‍ എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് പരാതി. സ്‌ട്രോക്ക് വന്നത് തിരിച്ചറിയാതെ ചികിത്സ വൈകിയതിനാല്‍ അമ്പത്താറുകാരന്റെ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നുവെന്നാണ് പരാതി. കുന്നുകര സ്വദേശി അബ്ദുല്‍ ജബ്ബാറാണ് ആശുപത്രിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.

ജൂലൈ 26 നാണ് കാലില്‍ അസഹ്യമായ വേദനയെ തുടര്‍ന്ന് അബ്ദുല്‍ ജബ്ബാര്‍ ആശുപത്രിയില്‍ എത്തുന്നത്. രാത്രി അസഹ്യമായ വേദനയെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തി. ആ സമയം എംബിബിഎസ് വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. വേദനയ്ക്ക് മരുന്നുകൊടുത്ത് ഇദ്ദേഹത്തെ മടക്കി അയക്കുകയാണുണ്ടായത്. രാത്രി വീണ്ടും ആശുപത്രിയില്‍ എത്തിയെങ്കിലും വീണ്ടും വേദന സംഹാരികള്‍ നല്‍കി തിരിച്ചയച്ചെന്നാണ് അബ്ദുല്‍ ജബ്ബാര്‍ പറയുന്നത്.

പിറ്റേന്ന് ആശുപത്രിയില്‍ വീണ്ടും എത്തിയപ്പോഴാണ് ഇത് സ്‌ട്രോക്ക് വന്നതാണെന്ന് കണ്ടെത്തിയത്. ആദ്യ മണിക്കൂറുകളില്‍ മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ കാലിന്റെ ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നേടിയെങ്കിലും കാലിന്റെ ചലനശേഷി വീണ്ടെടുക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളജി വിദഗ്ധ ചികിത്സ നടത്തിയെങ്കിലും കാല് മുറിച്ചുകളയേണ്ടിവന്നുവെന്നാണ് അബ്ദുല്‍ ജബ്ബാര്‍ പരാതിയില്‍ പറയുന്നത്. സംഭവം സൂപ്രണ്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരാതി ഒതുക്കി തീര്‍ക്കാനുള്ള ശ്രമമമാണ് നടന്നതെന്നും ഇദ്ദേഹം ആരോപിച്ചു.

complaint alleges medical negligence at Paravur Taluk Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ വൈദ്യുതി തത്കാലം വേണ്ട, അടുത്ത രണ്ടുമാസത്തേയ്ക്ക് ക്ഷാമമില്ലെന്ന് കെഎസ്ഇബി; നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചു

സംസ്കൃത അധ്യാപകർക്ക് സർക്കാർ ജോലി; അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

ഉപ്പ പോയതിനുശേഷം പരീക്ഷണങ്ങള്‍ അവസാനിച്ചില്ല, ഒന്നിന് പിന്നാലെ ഒന്നായി പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന വേദന; കലാഭവന്‍ ഹനീഫിന്റെ മകന്റെ കുറിപ്പ്

'യുവത്വത്തിന് മേൽ വീഴുന്ന അർബുദത്തിന്റെ നിഴൽ': ചെറുപ്പക്കാരിൽ കാൻസർ നിരക്ക് ഉയരുമ്പോൾ യുവതലമുറ അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും പ്രതിരോധ വഴികളും

ആദ്യ ബംഗ്ലാ ബാറ്റര്‍! ടെസ്റ്റില്‍ വീണ്ടും ചരിത്ര നേട്ടവുമായി മുഷ്ഫിഖര്‍ റഹീം