സുരേഷ് ​ഗോപി  
Kerala

സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതി; ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മുക്കാട്ടുകര ബൂത്തില്‍ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും നിയമവിരുദ്ധമായി വോട്ട് ചേര്‍ത്തു എന്നാണ് എന്നാണ് പരാതി. സുരേഷ് ഗോപിയും, സഹോദരന്‍ സുഭാഷ് ഗോപിയും, ബിഎല്‍ഒയും ചേര്‍ന്ന് ഗൂഢാലോചന നടത്തി വ്യാജ രേഖകള്‍ വഴിയാണ് വോട്ട് ചേര്‍ത്തതെന്ന് ടി.എന്‍. പ്രതാപന്‍ പരാതിയില്‍ പറയുന്നു. വോട്ട് ചേര്‍ക്കുന്നതില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്നത്തെ ബൂത്ത് ലെവല്‍ ഓഫിസറോട് ജനുവരി 20ന് നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്നാണ് പരാതി. ഇപ്പോള്‍ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പൊതുസേവകനല്ലാത്തതിനാല്‍ നിയമപ്രകാരമുള്ള നോട്ടീസിന് അര്‍ഹനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് കോടതി അന്നത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കു നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു.

Complaint alleging Suresh Gopi entered fake votes; Court sends notice to BLO

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി 20 ശതമാനം കടന്നത് തിരുവനന്തപുരത്ത് മാത്രം; പാർട്ടികളിൽ മുന്നിൽ കോൺ​ഗ്രസ്, സിപിഎം രണ്ടാമത്; തദ്ദേശത്തെ വോട്ട് കണക്ക്

ബെക്കാമിന്റെ വീട്ടിലെ കലഹം മറനീക്കി പുറത്ത്; മാതാപിതാക്കളോട് ഉടക്കി മകൻ ബ്രൂക്‌ലിൻ; 'ബ്ലോക്ക്' ചെയ്തു

കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ

അൻവറും ജാനുവും യുഡിഎഫിൽ; വോട്ടിൽ മുന്നിൽ കോൺ​ഗ്രസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാന്‍ തിയതി നീട്ടണം; എസ്‌ഐആറില്‍ കേരളം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

SCROLL FOR NEXT