Shantananda Maharshi 
Kerala

'വാവര്‍ സ്വാമിയെ മോശമായി ചിത്രീകരിച്ചു'; വിദ്വേഷ പ്രസംഗത്തിന് ശാന്താനന്ദ മഹര്‍ഷിക്കെതിരെ വീണ്ടും പരാതി

വിശ്വാസം മുറിപ്പെടുത്തല്‍, രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ആണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷിക്കെതിരെ പൊലീസില്‍ പരാതി. പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വര്‍മ്മയാണ് പന്തളം പൊലീസില്‍ പരാതി നല്‍കിയത്.

ശബരിമല സംരക്ഷണ സംഗമത്തിലെ പ്രസംഗത്തില്‍ വാവര്‍ സ്വാമിയെ ശാന്താനന്ദ മഹര്‍ഷി മോശമായി ചിത്രീകരിച്ചെന്നാണ് പരാതി. വാവര്‍ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമാണ് ശാന്താനന്ദ മഹര്‍ഷി പ്രസംഗിച്ചത്.

വിശ്വാസം മുറിപ്പെടുത്തല്‍, രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ആണ് പരാതി. ഇതോടെ വിദ്വേഷപ്രസംഗത്തിന് ശാന്താനന്ദക്കെതിരെ ലഭിച്ച പരാതികളുടെ എണ്ണം രണ്ടായി. നേരത്തെ കോണ്‍ഗ്രസ് നേതാവ് അഡ്വ. വി ആര്‍ അനൂപ് പരാതി നല്‍കിയിരുന്നു.

അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം അംഗീകരിച്ചാണ് തീര്‍ത്ഥാടനത്തിന് പന്തളം അയ്യപ്പക്ഷേത്രവും കൊട്ടാരവും നേതൃത്വം നല്‍കുന്നത്. പ്രസംഗം പന്തളത്തെ ഹിന്ദു-മുസ്ലിം മതസൗഹാര്‍ദം തകര്‍ക്കും. അതിനാല്‍ വിദ്വേഷപ്രസം?ഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Police complaint filed against Shantananda Maharshi for hate speech

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT