അബ്ദുല്‍ റഫീഖ്‌ 
Kerala

കോഴിക്കോട് പതിമൂന്നുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തിനെതിരെ കേസ്; അമ്മ അറസ്റ്റില്‍

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് രണ്ടര വര്‍ഷമായി പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പതിമൂന്നുകാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വടകര സ്വദേശി അബ്ദുല്‍ റഫീഖാണ് കുട്ടിയെ പീഡിപ്പിച്ചത്. ഒളിവിലായിരുന്ന കുട്ടിയുടെ മാതാവിനെ പയ്യോളി പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി റഫീഖ് വിദേശത്താണ്.

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് രണ്ടര വര്‍ഷമായി പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ വടകര സ്വദേശി അബ്ദുല്‍ റഫീഖിനും കുട്ടിയുടെ അമ്മയ്ക്കുമെതിരെ പയ്യോളി പൊലീസ് കേസെടുത്തു. രണ്ടര വര്‍ഷത്തോളം കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്ന സമയത്താണ് പീഡനം നടക്കുന്നത്. മാതാവിന്റെ അറിവോടെയായിരുന്നു പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസ് എടുത്തതിനു പിന്നാലെ കുട്ടിയുടെ മാതാവ് ഒളിവില്‍ പോയി. ഇവരെ പയ്യോളി പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു. കേസിലെ ഒന്നാം പ്രതി റഫീഖ് ജോലിയുമായി ബന്ധപ്പെട്ട് ജനുവരി ആദ്യ ആഴ്ചയില്‍ വിദേശത്തേക്ക് പോയിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചു. 13കാരി നിലവില്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ്.

Kerala News: Complaint filed alleging 13-year-old girl was sexually assaulted by mother's friend in Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല'; ആരോപണവുമായി കണ്ണൂരിലെ സിപിഎം നേതാവ്

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോക്‌സോ പ്രതിയുടെ പരാക്രമം; ക്യാബിന്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു-വിഡിയോ

35 ലക്ഷം രൂപ തട്ടി, മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയ്

കത്വയില്‍ ഏറ്റുമുട്ടല്‍, ഭീകരനെ വധിച്ച് സൈന്യം

ടീം മാനേജർ,സീനിയർ റസിഡന്റ്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഒഴിവുകൾ

SCROLL FOR NEXT