ടിപി രാമകൃഷ്ണന്‍ - ഫാത്തിമ തഹ്ലിയ 
Kerala

'മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തുന്നു'; എല്‍ഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എല്‍ഡിഎഫ് പ്രചാരണവാഹനത്തിന്റെ അനൗണ്‍സ്മെന്റിന്റെ വീഡിയോസഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ് പ്രചാരണത്തിനെതിരേ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരേ എല്‍ഡിഎഫ് മതസ്പര്‍ധ വളര്‍ത്തുന്നരീതിയില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എല്‍ഡിഎഫ് പ്രചാരണവാഹനത്തിന്റെ അനൗണ്‍സ്മെന്റിന്റെ വീഡിയോസഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

തഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ഥിയാക്കിയ മുസ്ലിംലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്മെന്റാണ് എല്‍ഡിഎഫ് പ്രചാരണവാഹനത്തിലുണ്ടായിരുന്നത്. നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിന്റെ ചിഹ്നംവിളിയാണെന്നും മതവര്‍ഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമായിരുന്നു അനൗണ്‍സ്മെന്റ്. ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും അനൗണ്‍സ്മെന്റില്‍ പറയുന്നു.

വടകരയില്‍ ലോകസ്ഭാ സമയത്ത് പ്രചരിപ്പിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ തുടര്‍ച്ചയായാണ് എല്‍ഡിഎഫ് ഇത്തരം പ്രചാരണം നടത്തുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം. അതേസമയം, നേതൃത്വം ഇക്കാര്യമറിഞ്ഞിട്ടില്ലെന്നും പരിശോധിക്കുമെന്നും മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയിട്ടില്ലെന്നും എല്‍ഡിഎഫും പ്രതികരിച്ചു. സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് കണ്‍വീനറുമായ ടിപി രാമകൃഷ്ണനാണ് തഹ്ലിയയുടെ എതിര്‍ സ്ഥാനാര്‍ഥി.

Complaint Filed With Election Commission Against LDF Over Alleged Communal Campaigning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതാണോ ടീം യുഡിഎഫ്?'; മന്ത്രിസ്ഥാനത്തെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പൻ

'സ്റ്റീഫന്‍ തിരികെ വരും...'; എല്‍ 3 ഉറപ്പിച്ച് ആന്റണി പെരുമ്പാവൂര്‍; എമ്പുരാന്റെ ക്ഷീണം തീര്‍ക്കും!

അഫ്​ഗാൻ ക്രിക്കറ്റ് താരം റഹ്മത്ത് ഷാ മരിച്ചു? ആരാധകരെ 'ടെൻഷനടിപ്പിച്ച്' അനുശോചന കുറിപ്പ്

കാറില്‍ ഗര്‍ഭിണി വെന്ത് മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം, കാറിന് തീപിടിച്ചതെങ്ങനെ? അന്വേഷണം

കൂട്ടബലാത്സംഗം, ബ്ലാക്‌മെയില്‍; രാജസ്ഥാനിലെ സഹോദരിമാരുടെ ആത്മഹത്യയില്‍ പ്രതിഷേധം

SCROLL FOR NEXT