പ്രതീകാത്മക ചിത്രം 
Kerala

കുടിവെള്ള ബില്ലിനെതിരായ പരാതികൾ; പരിശോധിക്കാൻ ആഭ്യന്തര സെൽ രൂപീകരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുടിവെള്ള ബില്ലുകൾ സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഇത്തരം പരാതികൾ പരിശോധിക്കുന്നതിനായി ജല അതോറിറ്റി ആസ്ഥാനത്ത് ആഭ്യന്തരസെൽ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്. 

കുടിവെള്ള വിതരണത്തിനായുള്ള ഏക സർക്കാർ ഏജൻസി എന്ന നിലയിൽ ബില്ലുകൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനുള്ള ചുമതല ജല അതോറിറ്റിക്കുണ്ടെന്നും ഉത്തരവിൽ പറയുന്നു.20,336 രൂപയുടെ കുടിവെള്ള ബിൽ ലഭിച്ചതിനെതിരെ മുട്ടട സ്വദേശി ജോർജ് ജോസഫ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 

ബില്ലിനെ കുറിച്ച് പരിശോധന നടത്തിയെന്നും തുക ശരിയാണെന്നും ജല അതോറിറ്റി എം ഡി കമ്മീഷനെ അറിയിച്ചു. ഒരു ചെറിയ കുടുംബം താമസിക്കുന്ന വീട്ടിൽ ഇത്രയധികം തുകയുടെ ബിൽ ലഭിക്കുന്നതിൽ അസ്വാഭാവികതയുള്ളതിനാൽ പരാതിയെ കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ

രസതന്ത്ര നൊബേല്‍ ഹെന്റി ബി കഗാനും കെന്‍സോ സോയിക്കും

'അത് നമ്മളെ തകർത്തുകളയും, 50 രൂപയ്ക്കാണ് അയാൾ ജീവിക്കുന്നത്'; കൊൽക്കത്തയിലെ അനുഭവം പങ്കുവച്ച് അനൂപ് മേനോൻ

പേരയ്ക്കയും പണി തരും, കഴിക്കാൻ പാടില്ലാത്തവർ