ടെലിവിഷൻ ദൃശ്യം 
Kerala

സംഘർഷം; കൊല്ലത്ത് എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു; മൂന്ന് ബിജെപി പ്രവർത്തകർക്കും പരിക്ക്

സംഘർഷം; കൊല്ലത്ത് എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു; മൂന്ന് ബിജെപി പ്രവർത്തകർക്കും പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കടയ്ക്കലിൽ എസ്എഫ്ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈയ്ക്ക് വെട്ടേറ്റത്. ഇയാളടക്കം നാല് പേർക്കാണ് പരിക്കേറ്റത്. കടയ്ക്കൽ എസ്എച്ച്എം കോളജിന്‌ സമീപമാണ് സംഭവം. പരിക്കേറ്റ മൂന്ന് ബിജെപി പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി.

കോളജിൽ ബിജെപി പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധ പൂജ നടത്തിയെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. 

ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT