തിരുവനന്തപുരം: ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നോട് ആവശ്യപ്പെട്ടത് അഭിമാനത്തോടെ കാണുന്നുവെന്ന് ശശി തരൂര്‍. വിവാദം കോണ്‍ഗ്രസിനും സര്‍ക്കാരിനും ഇടയിലാണ്. അതേക്കുറിച്ച് തനിക്കറിയില്ലെന്നും തരൂര്‍ പ്രതികരിച്ചു..കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ എത്തുമെന്ന് സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹിമാന്. ഒക്ടോബറില്‍ ടീം എത്തും. സ്പോണ്സര് പണമടച്ചാല്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുന്നതിന് മറ്റ് തടസങ്ങളില്ലെന്നും കായികമന്ത്രി പറഞ്ഞു. വരുന്ന ആഴ്ചയോടെ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. .തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും എത്തിനിൽക്കെ കേരളത്തിലെ കോൺഗ്രസിൽ നേതൃത്വതലത്തിൽ പുനഃസംഘടന നടത്തിയ കോൺഗ്രസ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം എന്ന ലക്ഷ്യം കൈവരിക്കുമോ. എക്കാലത്തും സംസ്ഥാനത്തെ കോൺഗ്രസിലെ നേതൃമാറ്റങ്ങൾ വിവാദങ്ങൾക്കും വാക് പോരുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. .തിരുവനന്തപുരം: കേരളത്തില്‍ വരുന്ന ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി മെയ് 21-ഓടെ ഉയര്‍ന്ന തോതില്‍ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22-ഓടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ന്യൂനമര്‍ദം വടക്കു ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കും. .കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയതായി പരാതി. പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന് അനൂസ് റോഷനെ(21)യാണ് ഇന്ന് വൈകീട്ട് നാല് മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates