Indira Bhavan 
Kerala

കെപിസിസി ഓഫിസിനു മുന്നില്‍ പന്തലിട്ടു, ലഡുവും പാല്‍പായസവും റെഡി, വന്‍ വിജയമെങ്കില്‍ ബിരിയാണി

ഫലപ്രഖ്യാപനം തല്‍സമയം കാണാന്‍ പാര്‍ട്ടി ആസ്ഥാനത്തിന്റെ മുറ്റത്ത് രണ്ട് എല്‍ഇഡി സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങും മുമ്പേ കോണ്‍ഗ്രസ് ആസ്ഥാനം ഭരണം ലഭിച്ച പ്രതീതിയില്‍. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ മുറ്റത്ത് പന്തലിട്ടു. ഫലം വന്ന ഉടന്‍ വിതരണത്തിനായി പാല്‍പായസത്തിനും ലഡുവിനും ഓര്‍ഡര്‍ നല്‍കി. വന്‍ വിജയത്തിലേക്ക് കുതിച്ചാല്‍ ബിരിയാണിയും വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

ഫലപ്രഖ്യാപനം തല്‍സമയം കാണാന്‍ പാര്‍ട്ടി ആസ്ഥാനത്തിന്റെ മുറ്റത്ത് രണ്ട് എല്‍ഇഡി സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രധാന നേതാക്കളായ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എംഎം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ പാര്‍ട്ടി ആസ്ഥാനത്തിരുന്നാണ് വോട്ടെണ്ണല്‍ ഫലം കാണുക.

കന്റോണ്‍മെന്റ് ഹൗസിലിരുന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തെരഞ്ഞെടുപ്പ് പളം കാണുക. എകെ ആന്റണിയും കെ മുരളീധരനും വീടുകളിലിരുന്നാകും ഫലം കാണുക. വിജയം ഉറപ്പായാല്‍ കെ മുരളീധരനും പാര്‍ട്ടി ഓഫീസിലേക്കെത്തും. ഉച്ചയോടെ കെ സി വേണുഗോപാലും കെപിസിസി ആസ്ഥാനത്തെത്തും. പരമാവധി നേതാക്കളെ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിക്കാനാണ് കെപിസിസിയുടെ തീരുമാനം. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ കൂടുതല്‍ പ്രവര്‍ത്തകരും കൂട്ടത്തോടെ കെപിസിസി ആസ്ഥാനത്തെത്തും.

The Congress headquarters is in a festive mood even before the counting of votes for the election begins

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: എല്‍ഡിഎഫിനെ പിന്നിലാക്കി, യുഡിഎഫ് കുതിപ്പ്‌

ഇഞ്ചോടിഞ്ച് പോരാട്ടം, എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം,മൂന്നിടത്ത് എന്‍ഡിഎ

കേരള നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ ലീഡ് യുഡിഎഫിന്

തപാല്‍ വോട്ടുകള്‍ 50 വീതം കെട്ടുകളാക്കി എണ്ണും, ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍; ഏജന്റുമാര്‍ക്ക് ക്യൂആര്‍ കോഡ് പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്

പഞ്ചാബ് കിങ്‌സിന് രണ്ടാം തോല്‍വി; ഗുജറാത്തിന് നാല് വിക്കറ്റ് ജയം

SCROLL FOR NEXT