നിയമസഭ ഫയൽ
Kerala

ശബരിമല കേസുകളില്‍ നടപടിയെന്ത്? മൂന്നു മാസമായി മറുപടിയില്ല; സ്പീക്കര്‍ക്ക് കോണ്‍ഗ്രസിന്റെ കത്ത്

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകളുടെ വിശദാംശങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി എ പി അനില്‍കുമാര്‍ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് എതിരെയുള്ള കേസുകളില്‍ എന്തു നടപടി എടുത്തു എന്ന നിയമസഭാ ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി എ പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകളുടെ വിശദാംശങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി എ പി അനില്‍കുമാര്‍ ആവശ്യപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പുറത്തു വരുന്നത് സര്‍ക്കാരിനെ വെട്ടിലാക്കുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് മറുപടി നല്‍കാത്തതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 2018 മുതല്‍ നടന്ന പ്രക്ഷോഭങ്ങളില്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ആറായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളാക്കപ്പെട്ടവരുടെ എണ്ണം 12,912. ശബരിമല പ്രക്ഷോഭകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇടതു മുന്നണിയും മുഖ്യമന്ത്രിയും വാഗ്ദാനം നല്‍കിയിരുന്നു.

Congress Leader Criticizes Government Delay on Sabarimala Women Entry Cases

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ജയം

രണ്ട് വയസുകാരിയെ കൊലപ്പെടുത്തി, മൃതദേഹം ചാക്കില്‍ കെട്ടി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു; അമ്മയും ആണ്‍ സുഹൃത്തും പിടിയില്‍

'മതബോധം കൈവരിക്കാത്ത ഒരു കുട്ടിയുടെ പെട്ടെന്നുള്ള അഭിപ്രായം'; മകളുടെ പരാമര്‍ശം തിരുത്തി മുനവ്വറലി ശിഹാബ് തങ്ങള്‍

'കേരള സര്‍ക്കാര്‍ വട്ടപ്പൂജ്യം'; തൃശൂരില്‍ ബിജെപി പ്രചാരണത്തിന് ഖുശ്ബുവും

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊന്നു

SCROLL FOR NEXT