എസ്എഫ്ഐക്ക് പുതിയ വിശേഷണവുമായി കോണ്‍ഗ്രസ് നേതാവ് 
Kerala

'സ്റ്റെയിന്‍ലെസ് ബ്ലേഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ'; എസ്എഫ്ഐക്ക് പുതിയ വിശേഷണവുമായി കോണ്‍ഗ്രസ് നേതാവ്

കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചെന്ന വിവാദത്തിനിടെ, എസ്എഫ്ഐക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ. വസന്ത് സിറിയക്. 'എസ്എഫ്ഐ' എന്ന ചുരുക്കപ്പേരിനെ 'Stainless Blade Federation of India' (സ്റ്റെയിന്‍ലെസ് ബ്ലേഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) എന്നാണ് വസന്ത് വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ എസ്എഫ്ഐയും സിപിഎം നേതൃത്വവും ശക്തമായി പ്രതികരിക്കുകയും ആരോപണങ്ങള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.

എന്നാല്‍, സമരത്തിനെത്തിയ ചില എസ്എഫ്ഐ പ്രവര്‍ത്തകരുടെ കൈവശം ബ്ലേഡ് ഉള്ളതായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. പ്രതിഷേധം നടത്തിയ സ്ഥലത്തുനിന്ന് ബ്ലേഡുകള്‍ കണ്ടെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്എഫ്ഐയുടെ പേരിന് പുതിയൊരു വ്യാഖ്യാനം നല്‍കിക്കൊണ്ട് വിമര്‍ശനം കടുപ്പിച്ചത്.

പൊലീസിന് ലാത്തിയും തോക്കുമുണ്ട്

എസ്എഫ്‌ഐയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനായി കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. സമരം ചെയ്യുന്നിടത്ത് ആരാണ് ബ്ലെയ്ഡ് കൊണ്ടുവന്നതെന്ന് കണ്ടെത്തുമെന്നും ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐയുടെ സെക്രട്ടേറിയറ്റ് സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ചെന്ന ആരോപണം ഏറെ വിവാദമായിരുന്നു. ബ്ലെയ്ഡു കൊണ്ടുള്ള വരയലില്‍ ഏതാനും പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

''ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്നത് കണ്ടെത്തും. സമരത്തിനു വരുമ്പോള്‍ ബ്ലെയ്ഡ് കൊണ്ടുവരുന്നത് തെറ്റായ രീതിയാണ്. പൊലീസിനു ലാത്തിയും തോക്കുമൊക്കെയുണ്ട്. അതുകൊണ്ട് ബ്ലെയ്ഡിന്റെ ആവശ്യമില്ല. ബ്ലെയ്ഡ് കൊണ്ടുവന്ന സമരരീതി അംഗീകരിക്കാന്‍ പറ്റില്ല. ബ്ലെയ്ഡ് കൊണ്ടുവന്ന് പൊലീസുകാരെ വരയുക, ഇതൊരു പുതിയ രീതിയാണ്. പൊലീസുകാരും മനുഷ്യരാണ്, ബ്ലെയ്ഡ് കൊണ്ടുവന്നവരെ പിടികൂടും. ഞങ്ങളൊക്കെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്നവരാണ്. ബ്ലെയ്ഡ് കൊണ്ടുവന്നവരെ നിയമത്തിനു മുന്നില്‍ െകാണ്ടുവരും, അതില്‍ ഒരു സംശയവും വേണ്ട'' ചെന്നിത്തല പറഞ്ഞു.

Congress leader mocks SFI, calling it the 'Stainless Blade Federation of India'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു കാരണവശാലും കൊടുക്കില്ല'; സഭയില്‍ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു; വിഡിയോ വൈറല്‍; വിമര്‍ശനം

ആ കണ്ണുകൾ തേടുന്നതെന്ത് ? ധനുഷ് ചിത്രത്തിലെ മമ്മൂട്ടിയുടെ കാരക്ടർ ലുക്ക് എത്തി

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; വാഹൻ-സാരഥി പോർട്ടൽ തടസ്സങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കും

സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍

'പെണ്‍കുട്ടിയുടെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി, രാത്രി വന്ന മെസേജ് കണ്ട് ഇട്ടോടി'; അനുഭവം പറഞ്ഞ് ടൊവിനോ