Award theft controversy in M A John award  
Kerala

'ആരോടും പകയോ വിദ്വേഷമോ ഇല്ല, ആ വിഷയം വിടാം'; 'അവാര്‍ഡ് ചോരി' വിവാദത്തില്‍ തരൂര്‍

ഓഗസ്റ്റ് 11 ന് തൃശൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനില്‍ നിന്നും എറ്റുവാങ്ങിയ എം എ ജോണ്‍ സ്മാരക പുരസ്‌കാരവുമായി ബന്ധപ്പെട്ടായിരുന്നു ആനന്ദ് കൊച്ചുകുടി ആക്ഷേപം ഉന്നയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എംഎ ജോണ്‍ സ്മാരക പുരസ്‌കാരവുമായി ബന്ധപ്പെട്ട അവാര്‍ഡ് ചോരി വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍. തനിക്ക് നിശ്ചയിച്ച പുരസ്‌കാരം പിന്നീട് മാറ്റി നിശ്ചയിച്ചെന്ന് തരൂര്‍ സ്ഥിരീകരിച്ചു. എം എ ജോണ്‍ സ്മാരക പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന് നല്‍കിയത് നേരത്തെ തരൂരിനെ അവഗണിച്ചായിരുന്നു എന്നായിരുന്നു ആക്ഷേപം. എം എ ജോണിന്റെ കുടുംബാംഗവും മാധ്യമ പ്രവര്‍ത്തകനും അവാര്‍ഡ് നിര്‍ണയ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമായ ആനന്ദ് കൊച്ചുകുടിയുടെ വെളിപ്പെടുത്തലാണ് തരൂര്‍ ശരിവയ്ക്കുന്നത്. ആനന്ദ് കൊച്ചുകുടി എക്‌സില്‍ പങ്കുവച്ച പോസ്റ്റിന് മറുപടിയായാണ് തരൂര്‍ വിവാങ്ങളോട് പ്രതികരിച്ചത്.

'എം എ ജോണ്‍ എന്ന ബഹുമാന്യനായി നേതാവിന്റെ സ്മരണാര്‍ഥം നല്‍കപ്പെടുന്ന അവാര്‍ഡ് സ്വീകരിക്കാനുള്ള ആദ്യ ക്ഷണം എനിക്ക് ലഭിച്ചതില്‍ അതിയായ സന്തോഷുണ്ട്. എന്നാല്‍ അത് പിന്നീട് പിന്‍വലിക്കപ്പെട്ടതില്‍ നിരാശയില്ല. ഈ നടപടി തന്റെ പ്രവര്‍ത്തികള്‍ക്കുള്ള മറുപടിയാണെന്ന് കരുതുന്നില്ല.' എന്നായിരുന്നു തരൂരിന്റെ പ്രതികരണം. വിഷയം വിവാദമാക്കേണ്ടതില്ലെന്ന സൂചനയും തരൂര്‍ എക്‌സ് കുറിപ്പില്‍ പറയുന്നു.

ഓഗസ്റ്റ് 11 ന് തൃശൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനില്‍ നിന്നും എറ്റുവാങ്ങിയ എം എ ജോണ്‍ സ്മാരക പുരസ്‌കാരവുമായി ബന്ധപ്പെട്ടായിരുന്നു ആനന്ദ് കൊച്ചുകുടി ആക്ഷേപം ഉന്നയിച്ചത്. ''ആരെങ്കിലും ഒരു അവാര്‍ഡ് 'മോഷ്ടിക്കുന്ന' കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ശശി തരൂരിന് നല്‍കാന്‍ നിശ്ചയിച്ചിരുന്ന എംഎ ജോണിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഒരു അവാര്‍ഡ്, അവാര്‍ഡ് നിര്‍ണയ സമിതിയുടെ ഘടനയില്‍ കൃത്രിമം കാണിച്ചുകൊണ്ട്, കേരള പ്രതിപക്ഷ നേതാവിന് സമര്‍പ്പിച്ച കൗതുകകരമായ സംഭവം ഇതാ.'' എന്നാണ് ആനന്ദ് കൊച്ചുകുടിയുടെ പോസ്റ്റ്. 2025 ഏപ്രില്‍ 13നാണ് ശശി തരൂരിന് പുരസ്‌കാരം നല്‍കാനായിരുന്നു ധാരണ. ഇതിനിടെ തരൂര്‍ പാര്‍ട്ടിയുമായി ഇടയുകയും വിവാദങ്ങള്‍ പതിവാകുകയും ചെയ്ത സാഹചര്യത്തില്‍ തീരുമാനങ്ങള്‍ മാറിയെന്നാണ് ആക്ഷേപം. ഇക്കാര്യം തരൂരിന്റെ ഓഫീസിനെ പോലും കൃത്യമായി അറിയിച്ചില്ലെന്നും ആനന്ദ് കൊച്ചുകുടി പറഞ്ഞിരുന്നു. എംഎ ജോണ്‍ സ്മാരക പുരസ്‌കാര ചടങ്ങിന്റെ പോസ്റ്റുള്‍പ്പെടെ പങ്കുവച്ചായിരുന്നു ആനന്ദ് കൊച്ചുകുടിയുടെ കുറിപ്പ്.

M A John award intended for Congress MP Shashi Tharoor was ultimately presented to Opposition Leader V. D. Satheesan instead.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT