V M Vinu  ഫെയ്സ്ബുക്ക്
Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് തിരിച്ചടി, വി എം വിനു വോട്ടര്‍ പട്ടികയിലില്ല

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സംവിധായകനുമായ വി എം വിനുവിന് വോട്ടില്ല. പുതിയ പട്ടികയിലാണ് വി എം വിനുവിന് വോട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. കല്ലായി ഡിവിഷനില്‍ വി എം വിനു പ്രചാരണം തുടങ്ങിയിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു. മലാപ്പറമ്പ് ഡിവിഷനില്‍ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്. വേറെ ഒരിടത്തേയ്ക്കും താമസം മാറ്റിയിട്ടില്ല. അതുകൊണ്ടു തന്നെ വോട്ടര്‍പട്ടികയില്‍ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

പല ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വി എം വിനുവിന്റെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ദീര്‍ഘനാളായി കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപമാണ് വി എം വിനു താമസിക്കുന്നത്. പൊതുസ്വീകാര്യന്‍ എന്ന നിലയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് വി എം വിനുവിനെ മത്സരിപ്പിക്കാനൊരുങ്ങിയത്. ഹിറ്റ് സിനിമകളുടെ സംവിധായനായ വിഎം വിനു രാഷ്ട്രീയത്തില്‍ വളരെ സജീവമായി അഭിപ്രായം പ്രകടിപ്പിക്കാറുണ്ടായിരുന്നു.

Congress suffers setback in Kozhikode Corporation, V M Vinu not in voter list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

കണ്ണൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, മൃതദേഹം കുളിമുറിയിൽ; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

സംസ്ഥാനത്ത് വീണ്ടും പനി മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

സ്‌പെയിന്‍ ഫൈനലില്‍, ചരിത്രം കുറിച്ച് അനില്‍ മേനോന്‍, ചെന്താമരയുടെ വിധി, അര്‍ജന്റീന ഇംഗ്ലണ്ടിനെതിരെ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അക്ഷർ പട്ടേലിന്റ 'മിന്നും പ്രകടനം'; ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന് തകർത്ത് ഇന്ത്യ