മല്ലികാര്‍ജുന്‍ ഖാര്‍ഗെ   ഫയൽ ചിത്രം
Kerala

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ്; ഖാര്‍ഗെ പങ്കെടുക്കുന്ന മഹാജനസഭ ഇന്ന് തൃശൂരില്‍

രാവിലെ 11 ന് തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കും

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോണ്‍ഗ്രസിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് സംസ്ഥാനത്തെത്തും. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന മഹാജനസഭ എഐസിസി അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ പ്രസിഡന്റ് എന്നിവരടങ്ങുന്ന പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി വരെയുള്ള പ്രവര്‍ത്തകരും മഹാജനസഭയില്‍ പങ്കെടുക്കും.

മഹാജനസഭയ്ക്ക് മുന്നോടിയായി രാവിലെ 11 ന് തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കും. കെപിസിസി ഭാരവാഹികളും എഐസിസി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ഇന്ത്യാ സഖ്യം കേരളത്തില്‍ ഇല്ലെന്നും, ഇടതുപക്ഷവും കോണ്‍ഗ്രസും നേരിട്ടുള്ള പോരാട്ടമാണെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

'കയ്യടിക്കടാ...!' അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

ഇന്നും നാളെയും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

SCROLL FOR NEXT