പോപ്പുലര്‍ ഫ്രണ്ട് റാലി, കുട്ടി മുദ്രാവാക്യം വിളിക്കുന്നു/ ടി വി ദൃശ്യം 
Kerala

വിദ്വേഷ മുദ്രാവാക്യത്തിന് പിന്നില്‍ ഗൂഢാലോചന; മതവികാരം ആളിക്കത്തിക്കാന്‍ ലക്ഷ്യമിട്ടു; കുട്ടിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് 

വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പൊലീസ്.  മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കി. മതവികാരം ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടു എന്ന് കേസില്‍ അറസ്റ്റിലായ അന്‍സാറിനെ കോടതിയില്‍ ഹാജരാക്കിയ വേളയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചുവന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തും.  

കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. അതുകൊണ്ട് പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസില്‍ നിലവില്‍ മൂന്നു പ്രതികളാണുള്ളത്. കുട്ടിയെ ചുമലിലേറ്റിയ അന്‍സാറിന് ഏതെങ്കിലും മതതീവ്ര സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കുട്ടി എറണാകുളം സ്വദേശിയാണ്. ആലപ്പുഴ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. 

കുട്ടിയുടെ തറവാട്ടു വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തി. തറവാട്ടു വീടീനോട് ചേര്‍ന്നുള്ള വാടക വീട്ടിലാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. എന്നാല്‍ ഈ വീട് അടച്ചിട്ട നിലയിലാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും രണ്ടാഴ്ചയായി ഇവരെ കണ്ടിട്ടില്ലെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

ഗള്‍ഫ് മേഖലയിലേക്ക് ഇന്ന് 58 വിമാന സര്‍വീസുകള്‍, തിരുവനന്തപുരത്ത് നിന്നുള്ള 21 സര്‍വീസുകള്‍ റദ്ദാക്കി

സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം, 100 കോടി ചെലവ്; പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്‌നം ഇന്ന് യാഥാര്‍ഥ്യമാകും- വിഡിയോ

65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉടന്‍; അഞ്ചുവര്‍ഷത്തിനിടെ ഏഴു ലക്ഷം കുടുംബങ്ങള്‍ക്ക് കാര്‍ഡ്

അടുക്കള ചെലവ് കൂടും, ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ കൂട്ടി, പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT