പ്രതീകാത്മക ചിത്രം 
Kerala

ഭര്‍ത്താവിന്റെ നിരന്തര പീഡനം; വായില്‍ ഡ്രാനോ എന്ന രാസവസ്തു ഒഴിച്ചു, ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റ് യുവതി

ചോറ്റാനിക്കര സ്വദേശിനിക്കാണ്​ ഭർത്താവി​ൻെറയും വീട്ടുകാരുടെയും ക്രൂരപീഡനത്തിന് ഇരയാവേണ്ടി വന്നത്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  ഭർത്താവി​ൻെറ നിരന്തര പീഡനത്തെ തുടർന്ന് അവശനിലയിലായ യുവതി ആശുപത്രിയിൽ. ചോറ്റാനിക്കര സ്വദേശിനിക്കാണ്​ ഭർത്താവി​ൻെറയും വീട്ടുകാരുടെയും ക്രൂരപീഡനത്തിന് ഇരയാവേണ്ടി വന്നത്. മർദനങ്ങളെ തുടർന്ന് ആരോഗ്യനില വഷളായതോടെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

യുവതി ചോറ്റാനിക്കര പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2018 സെപ്റ്റംബർ ഏഴിനാണ്​ കൊടുങ്ങല്ലൂർ കൊമ്പാത്തുകടവ് കണ്ണാടിപ്പറമ്പ്​ സ്വദേശി യുവതിയെ വിവാഹം ചെയ്തത്. വിവാഹശേഷം ഇയാൾ ജോലി ചെയ്തിരുന്ന കാനഡയിലേക്ക് യുവതിയെ കൊണ്ടുപോയി. അവിടെ വെച്ച് യുവതിയെ ശാരീരികമായും ലൈംഗികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു.

ഇയാൾ മയക്കുമരുന്നിന് അടിപ്പെട്ടിരു​ന്നെന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞു. ഭർതൃവീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നു. നിർബന്ധിച്ച് ലഹരിമരുന്നുകൾ കഴിപ്പിക്കുകയും നിരവധി തവണ പല ആവശ്യങ്ങൾ പറഞ്ഞ് യുവതിയുടെ വീട്ടുകാരിൽനിന്ന്​ പണം കൈപ്പറ്റുകയും ചെയ്​തത്രെ. വിവാഹസമ്മാനമായി നൽകിയ 75 പവ​ൻെറ ആഭരണങ്ങൾ വിറ്റു.  ലഹരിവസ്​തുക്കൾ വാങ്ങി പണം നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. യുവതിയുടെ വായിൽ ഡ്രാനോ എന്ന രാസവസ്തു ഒഴിച്ചതിനെത്തുടർന്ന് ശരീരമാസകലം പൊള്ളുകയും ആന്തരികാവയവങ്ങൾക്ക് ക്ഷതമേൽക്കുകയും ചെയ്​തിട്ടുണ്ട്.

കാനഡയിൽ നിന്ന്​ നാട്ടിലെത്തിച്ച ഉടനെ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക്​ മാറിയത്. ആന്തരികാവയവങ്ങൾ തകരാറിലായതിനാൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ട്യൂബിലൂടെയാണ് ഭക്ഷണം കഴിക്കുന്നത്. വനിത കമീഷന്​ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം