ഫയല്‍ ചിത്രം 
Kerala

2 ലക്ഷം വരെ പലിശയില്ലാത്ത വായ്പ; പ്രവാസി ഭദ്രത പദ്ധതി തുടരും, ഉത്തരവായി 

 പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രവാസി ഭദ്രത പദ്ധതി തുടരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രവാസി ഭദ്രത പദ്ധതി തുടരും. കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതി തുടരുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. 

കുടുംബശ്രീ മുഖേന ചെറിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നാനോ എന്റര്‍പ്രൈസസ് അസിസ്റ്റന്‍സ് പദ്ധതിക്ക് പ്രവാസി ഭദ്രതാ പേള്‍ എന്ന സ്‌കീം തുടങ്ങി. ഇതിന് കുടുംബശ്രീ വഴിയാണ് അപേക്ഷിക്കേണ്ടത്. 2 ലക്ഷം വരെ പലിശയില്ലാത്ത വായ്പകള്‍ ലഭിക്കും. 

കേരള ബാങ്ക്, കെഎസ്എഫ്ഇ വഴി സാമ്പത്തിക സഹായത്തോടെ മൈക്രോ എന്റര്‍പ്രൈസസ് പദ്ധതികളും തുടങ്ങാം. 5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് കെഎസ്എഫ് ഇയുടെയും കേരള ബാങ്കിന്റെയും ബ്രാഞ്ചുകളെയാണ് സമീപിക്കേണ്ടത്. കെഎസ്‌ഐഡിസി മുഖേന വലിയ സംരംഭങ്ങള്‍ക്ക് പ്രവാസി ഭദ്രതാ മെഗാ എന്നീ സ്‌കീമിലും പ്രവാസികള്‍ക്ക് അപേക്ഷിക്കാം. കെഎസ്‌ഐഡിസിയാണ് ഇതിന് സമീപിക്കേണ്ടത്. ഈ പദ്ധതികള്‍ വഴി സഹായം നല്‍കുന്നതിന് 50 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. നോര്‍ക്കയാണ് ഈ പദ്ധതികളുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT