Religious Conversion Allegation Malayali Priest Arrested in Madhya Pradesh get bail  
Kerala

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

ഒക്ടോബര്‍ 25നാണ് തിരുവനന്തപുരം സ്വദേശി ഗോഡ്വിനെ മധ്യപ്രദേശിലെ ജാംബുവയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ഭോപാല്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം. തിരുവനന്തപുരം സ്വദേശി ഫാദര്‍ ഗോഡ്വിനാണ് കോടതി ഇടപെടലില്‍ ആശ്വാസം ലഭിച്ചത്. രത്‌ലം ജില്ലാ കോടതിയാണ് ഗോഡ്വിന് ജാമ്യം അനുവദിച്ചത്.

ഒക്ടോബര്‍ 25നാണ് തിരുവനന്തപുരം സ്വദേശി ഗോഡ്വിനെ മധ്യപ്രദേശിലെ ജാംബുവയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബോര്‍ഡ് ഓഫ് മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി. മതപരിവര്‍ത്തന നിരോധിത നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു സിഎസ്ഐ വൈദികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജാബുവയില്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ചില ആളുകള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അറസ്റ്റിലായി 12 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഫാദര്‍ ഗോഡ്വിന് ജാമ്യം ലഭിക്കുന്നത്. മതപരിവര്‍ത്തനം ആരോപിച്ച് സിഎസ്ഐ വൈദികനെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതിഷേധവുമായി സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെങ്കിലും മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.

Religious Conversion Allegation: Malayali Priest Arrested in Madhya Pradesh get bail.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍

ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാം, കൂടെയുണ്ട് കേരള പൊലീസ്; അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പറുകളിതാ

'ഇനി ഗ്രൗണ്ടിലും വിലസും'; കെഎസ്ആര്‍ടിസിയ്ക്ക് പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം

തുടരും ഐഎഫ്എഫ്‌ഐയിലേക്ക്; അവിശ്വസനീയമായ അംഗീകാരമെന്ന് മോഹന്‍ലാല്‍

'ഒരു ക്രൈസ്തവനും ന്യൂനപക്ഷ മന്ത്രിയായിട്ടില്ല', സഭാസ്വത്തുക്കള്‍ കൈയടക്കാന്‍ നീക്കം; ആശങ്ക പ്രകടിപ്പിച്ച് കെസിബിസി- വിഡിയോ

SCROLL FOR NEXT