Cop Among Six Injured in Lightning Incident During Mangala Devi Temple Festival. 
Kerala

മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തി, ഇടിമിന്നലേറ്റ് പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്ക്

ഇടിമിന്നലേറ്റ് അൻസാർ തെറിച്ചു വീഴുകയും ഇടതു കൈമുട്ടിന് പരിക്ക് ഏൽക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മംഗളാദേവി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഇടിമിന്നലിൽ പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്‌നാട് സ്വദേശികളായ ധനലക്ഷ്മി(57) ലോകമണി(59) കാളി അമ്മാൾ(51) തൃശ്ശൂർ സ്വദേശിനി രമ്യ(36) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം ഭക്തർ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. പെട്ടെന്ന് ഉണ്ടായ ഇടിമിന്നലിലാണ് അൻസാർ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റത്. ഇടിമിന്നലേറ്റ് അൻസാർ തെറിച്ചു വീഴുകയും ഇടതു കൈമുട്ടിന് പരിക്ക് ഏൽക്കുകയും ചെയ്തു. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റ മറ്റുള്ളവരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ശരീരത്തിൽ പൊള്ളലേറ്റതായി കണ്ടിട്ടില്ലെങ്കിലും വേദന അനുഭവപ്പെടുന്നതിനെ തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

Cop Among Six Injured in Lightning Incident During Mangala Devi Temple Festival.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ