എം വി ​ഗോവിന്ദൻ   ഫയൽ
Kerala

യുഡിഎഫ് സര്‍ക്കാരിന്റെ വൈദ്യുതി കരാറുകളില്‍ വന്‍ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഎം

ടെന്‍ഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ അതിവേഗം മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നല്‍കുകയാണെന്നും സിപിഎം ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ രണ്ട് വൈദ്യുതി കരാറിലും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം. വി ഇ എച്ച്, ഹിമാചല്‍ കരാറുകളിലാണ് പ്രതിപക്ഷം അഴിമതി ആരോപിക്കുന്നത്. രണ്ട് കരാറുകളിലും വന്‍ അഴിമതിയാണ് നടന്നതെന്നും, ടെന്‍ഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ അതിവേഗം മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നല്‍കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

വി ഇ എച്ച് ഗ്ലോബല്‍ ഇന്ത്യയുമായി 200 മെഗാവാട്ടും ഹിമാചലില്‍ നിന്ന് 900 മെഗാവാട്ടും വൈദ്യുതി വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ് പുറത്തുവന്ന രേഖകള്‍ വ്യക്തമാകുന്നത്. കാറ്റാടിയില്‍ നിന്നുള്ള വൈദ്യുതിയാണ് വി ഇ എച്ച് ഗ്ലോബല്‍ ഇന്ത്യയില്‍ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ വാങ്ങിയത്. കാറ്റാടിയില്‍ നിന്നുള്ള വൈദ്യുതി ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാണെന്നിരിക്കെയാണ്, ഇരട്ടിയിലധികം തുക നല്‍കി വി ഇ എച്ചില്‍ നിന്ന് വാങ്ങിയതെന്ന് സിപിഎം ആരോപിച്ചു.

ഹിമാചലില്‍ നിന്നുള്ള വൈദ്യുതിക്ക് എനര്‍ജി എക്സ്ചേഞ്ചിലെ നിരക്കിനേക്കാള്‍ ഏറ്റവും കൂടിയ നിരക്കാണ് നല്‍കേണ്ടത്. ഒക്ടോബര്‍ മാസം കെഎസ്ഇബി 282 കോടി രൂപയുടെ വൈദ്യുതിയാണ് കരാര്‍ പ്രകാരം വാങ്ങിയിട്ടുള്ളത്. ടെന്‍ഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ നിയമ - ധന വകുപ്പുകളുടെ പരിശോധനയോ ഇല്ലാതെയാണ് മുഖ്യമന്ത്രി ഉത്തരവ് നല്‍കിത്. ഈ രണ്ട് കരാറുകളും സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയതായി സര്‍ക്കാരിനെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സിപിഎം വ്യക്തമാക്കുന്നു.

വിവിധ വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈവശംവച്ചത് അഴിമതി നടത്താനാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഒക്ടോബറിലെ രണ്ട് വൈദ്യുതി കരാറുകള്‍ പ്രകാരം വൈദ്യുതി കൂടിയവിലക്ക് വാങ്ങാന്‍ നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയാണ്. ഈ കരാറുകളെ സംബന്ധിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യം ജനങ്ങളെ അറിയിക്കണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Massive corruption in UDF government's power contracts: CPM demands judicial inquiry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാം; തമിഴ്‌നാട്ടിലെ പാറ, മണല്‍ വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

'റിമിയെ നന്നായി നോക്കണമെന്ന് കുറേ പേര്‍ മെസേജ് അയച്ചു, ഇല്ലെങ്കില്‍ നിങ്ങളെന്നെ ശരിയാക്കുമെന്നറിയാം'; മനം നിറഞ്ഞ് ലിബിന്‍

2026ല്‍ വിക്കറ്റ് ഇല്ല, '2 പര്‍പ്പിള്‍ ക്യാപ്'; 35കാരന്‍ പേസര്‍ ഗുജറാത്തില്‍!

'ഇനി പായസം കൂട്ടി ഊണ് കഴിക്കാം', ശബരിമല സന്നിധാനത്ത് കേരള സദ്യ വിളമ്പി തുടങ്ങി; ഉപ്പുമാവ് ഒഴിവാക്കി

വീട്ടിൽ ചെമ്പരത്തിയുണ്ടോ? ഒരു ഹെർബൽ ടീ ഉണ്ടാക്കിയാലോ?