തിരുവനന്തപുരം: ക്ഷേത്രവളപ്പില്‍ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി
പൂവച്ചല്‍ പുളിങ്കോട് സ്വദേശി പ്രിയരഞ്ജന്റെ ജാമ്യാപേക്ഷ കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഈ മാസം 12ന് പ്രിയരഞ്ജനെ റിമാന്‍ഡ് ചെയ്തിരുന്നു.
തന്റെ കക്ഷി നിരപരാധിയാണെന്നും ജാമ്യത്തിനായി എന്തു നിബന്ധനവച്ചാലും അംഗീകരിക്കുമെന്നും പ്രതിക്കായി ഹാജരായ അഭിഭാഷകന്‍ മടവൂര്‍പ്പാറ ജിആര്‍ രാജീവ് കുമാര്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുള്ളതിനാലും അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാലും കോടതി ജാമ്യം നിഷേധിച്ചു.
കഴിഞ്ഞമാസം 30നാണ് പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു സമീപം സംഭവം നടന്നത്. പുളിങ്കോട് അരുണോദയത്തില്‍ ആദിശേഖര്‍ (15) ആണ് മരിച്ചത്. ആദ്യം അപകട മരണമെന്നായിരുന്നു ബന്ധുക്കള്‍ കരുതിയത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് മനപൂര്‍വം വാഹനമിടിച്ച് കൊലപ്പെടുത്തിയതെന്ന് മനസിലായത്. സംഭവത്തിനുശേഷം കാര്‍ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ അവിടെവച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ നിര്‍മാല്യം പോലുള്ള സിനിമകള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല; ദേശീയതലത്തില്‍ കേരളത്തെ കരിവാരി തേയ്ക്കാന്‍ സിനിമയെ ഉപയോഗിക്കുന്നു: മുഖ്യമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates