ചന്ദ്രേഷ് 
Kerala

കണ്ണൂരിൽ കോവി‍ഡ് ചികിത്സാ കേന്ദ്രത്തിൽ രോ​ഗി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂരിൽ കോവി‍ഡ് ചികിത്സാ കേന്ദ്രത്തിൽ രോ​ഗി തൂങ്ങി മരിച്ച നിലയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പേരാവൂരിൽ കോവിഡ് രോ​ഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവിഡ് ബാധിതനായി പേരാവൂരിലെ സിഎഫ്എൽടിസിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയിൽ വീട്ടിൽ ചന്ദ്രേഷ് (28) ആണ് മരിച്ചത്. 

ശനിയാഴ്ച പുലർച്ചെ 12.30ഓടെയാണ് സിഎഫ്എൽടിസിയുടെ ശൗചാലയത്തിന് സമീപത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

രണ്ട് ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ചന്ദ്രേഷിനെ സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചത്. കുണ്ടേംകാവ് കോളനിയിലെ ചന്ദ്രന്റെയും സുമതിയുടെയും മകനാണ്. സഹോദരങ്ങൾ: രേഷ്മ, രമിത, രമ്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!