ഫയല്‍ ചിത്രം 
Kerala

നിയന്ത്രണങ്ങള്‍ മതപരമായ ചടങ്ങുകള്‍ക്കും, സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷം

കോവിഡ് കേസുകൾ ഉയരുന്നതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകമാക്കുന്നു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് കേസുകൾ ഉയരുന്നതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകമാക്കുന്നു. ടിപിആർ 20ന് മുകളിലുള്ള ജില്ലകളിൽ മതചടങ്ങുകൾക്ക് 50 പേർക്കുമാത്രമാകും അനുമതി.

വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നേരത്തെ നിജപ്പെടുത്തിയിരുന്നു. 
കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മതപരമായ ചടങ്ങുകൾക്ക് കൂടി നിയന്ത്രണങ്ങൾ ബാധകമാക്കിയത്. ഉത്സവ സീസൺ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാരിന്റെ തീരുമാനം. 

അടുത്ത മൂന്നാഴ്ചക്കാലം കോവിഡ് വ്യാപനം  അതിതീവ്രമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചു. പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി.

ശനിയാഴ്ച 5 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലായിരുന്നു.
തിരുവനന്തപുരത്ത് 4694 പേർക്കും എറണാകുളത്ത് 2637 പേർക്കുമാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.  ആരോഗ്യപ്രവർത്തകരിൽ കൂടുതലായി രോഗം റിപ്പോർട്ട് ചെയ്യുന്നതും പ്രതിസന്ധിയാവുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT